ഫാന്റം പ്രവീണ്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഉദാഹരണം സുജാത. മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജൂ ജോര്‍ജുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, നെടുമുടി വേണു, ജോജൂ ജോര്‍ജ്,അലന്‍സിയര്‍, മംമ്താ മോഹന്‍ദാസ്, അനശ്വര, അഭിജ ശിവകല, സുധി കോപ, സ്വരാജ് അഭിനവ്, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ചെങ്കല്‍ച്ചൂള കോളനിയില്‍ താമസിക്കുന്ന, ഉപജീവനത്തിനായി വീട്ടുജോലി ഉള്‍പ്പെടെ നിരവധി ജോലികള്‍ചെയ്യുന്ന സ്ത്രീയാണ് സുജാത. സുജാതയായി മഞ്ജു വാര്യര്‍ എത്തുന്നു. സുജാതയുടെ ഭര്‍ത്തവ് മരിച്ചുപോയതാണ്. ആകെയുള്ളത് ഒരു മകളാണ്. ആ മകള്‍ക്കു വേണ്ടിയാണ് സുജാത് ജീവിക്കുന്നതും കഷ്ടപെടുന്നതും. വലിയ വിദ്യാഭ്യാസം ഇല്ലാത്ത സുജാതയ്ക്ക് മകളില്‍ നിന്നും ഉണ്ടാകുന്ന വെല്ലുവിളികളും അതിനെ നേരിടാന്‍ സുജാത കണ്ടെത്തുന്ന വഴികളുമാണ് ചിത്രം പറയുന്നത്. സുജാതയുടെ മകളായി പുതുമുഖം അനശ്വരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആതിരകൃഷ്ണന്‍ എന്ന കഥാപത്രത്തെ അനശ്വര മികച്ച രീതിയില്‍ അവതരിപ്പിച്ചു. കണക്ക് ടീച്ചറായി ജോജൂ ജോര്‍ജും സാഹിത്യകാരനായി നെടുമുടി വേണുവും കലക്ടറായി മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ എത്തുന്നു. ആദ്യമായാണ് മംമ്താ മോഹന്‍ദാസും മഞ്ജു വാരിയരും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗോപി സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, ബികെ ഹരിനാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, അരിസ്‌റ്റോ സുരേഷ്, സിതാര കൃഷ്ണ കുമാര്‍, ഗായത്രി വര്‍മ. സയനോര ഫിലിപ്പ് ,അലീന എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.
** Note :
കുറിപ്പ്: ഉദാഹരണം സുജാത എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.