ഫിറ്റ്‌നസില്‍ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതുകൊണ്ടുതന്നെയും പല താരങ്ങളും കൃത്യമായ ഡയറ്റ് പിന്തുടരുന്നവരാണ്. മത്സ്യങ്ങളും, മാംസങ്ങളും പൂര്‍ണമായും ഉപേക്ഷിച്ച് പല താരങ്ങളും ഇന്ന് വീഗന്‍ ഡയറ്റാണ് പിന്തുടരുന്നത്. എന്നാല്‍ സ്ട്രീറ്റ് ഫുഡ് കണ്ടാല്‍ ഫിറ്റ്‌നസിന്റെ കാര്യം മറക്കുന്നവരാണ് ഇവരില്‍ പലരും. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരുടെ ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡിനെക്കുറിച്ച് കൂടുതലറിയാം.