>

  മെഗാസ്റ്റാറിന്റെ നായികയായി നിമിഷ സജയന്‍ ; വരാനിരിക്കുന്ന ചിത്രങ്ങള്‍

  സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്‍. ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ ശ്രീജയില്‍ തുടങ്ങി സ്റ്റാന്‍ഡ് അപ്പിലെ കീര്‍ത്തിയില്‍ എത്തിനില്‍ക്കുമ്പോള്‍ 2018ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ഈ കാലയളവിനുള്ളില്‍ നിമിഷ സ്വന്തമാക്കി. ജിന്ന്, മാലിക്, തുറമുഖം തുടങ്ങി 2020ലും നിരവധി ചിത്രങ്ങളില്‍ നിമിഷ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  ടേക്ക്‌ ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് മാലിക്ക്.ഫഹദ് ഫാസില്‍,ബിജു മേനോന്‍,വിനയ് ഫോര്‍ട്ട്,ദിലീഷ് പോത്തന്‍,അപ്പാനി ശരത്,ഇന്ദ്രന്‍സ്,നിമിഷ സജയന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.
  സൗബിന്‍ ഷാഹിര്‍,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജിന്ന്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ രചയിതാവ്.
  നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ ഈ ചിത്രത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ചിത്രത്തിലെത്തുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X