>

  2019 ല്‍ പ്രേക്ഷകരെ ഞെട്ടിച്ച പുതുമുഖങ്ങള്‍

  2019 മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരു കൂട്ടം മികച്ച പുതുമുഖ താരങ്ങളെയാണ്.ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയില്‍ എഴുപതോളം പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്.2019ല്‍ പ്രേക്ഷകരെ ഞെട്ടിച്ച പുതുമുഖങ്ങള്‍ ഇവരാണ്...

  1. തന്‍വി റാം (അമ്പിളി)

  അറിയപ്പെടുന്നത്‌

  Actress

  ജനപ്രിയ ചിത്രങ്ങള്‍

  കപ്പേള, അമ്പിളി,

  ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് തന്‍വി റാം.2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു.

  2. പ്രിയ പ്രകാശ് വാര്യര്‍ (ഒരു അഡാര്‍ ലവ്‌)

  അറിയപ്പെടുന്നത്‌

  Actress/Singer

  ജനപ്രിയ ചിത്രങ്ങള്‍

  ഒരു അഡാറ് ലവ്, ഫൈനല്‍സ്,

  ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചലച്ചിത്ര താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്‌ എന്ന സിനിമയിലെ ഗാനരംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. തൃശ്ശൂര്‍ സ്വദേശിനിയായ പ്രിയയുടെ ആദ്യ സിനിമകൂടിയാണിത്. തൃശൂര്‍ വിമല കോളേജിലെ  ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനാണ് പ്രിയ. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ താരം സിനിമയില്‍ എത്തുന്നത് ആകസ്മികമായിട്ടായിരുന്നു.

  3. റോഷന്‍ അബ്ദുള്‍ റൗഫ് (ഒരു അഡാര്‍ ലവ്‌)

  അറിയപ്പെടുന്നത്‌

  Actor

  ജനപ്രിയ ചിത്രങ്ങള്‍

  ഒരു അഡാറ് ലവ്, ,

  ഓരൊറ്റ പാട്ടിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്രതാരമാണ് റോഷന്‍ അബ്ദുള്‍ റൗഫ്.  ഗുരുവായൂര്‍ സ്വദേശിയായ റോഷന്‍ പണ്ട് മുതല്‍ക്കേ നൃത്തത്തിലും ഡബ്‌സ്മാഷിലുമൊക്കെ കഴിവു തെളിയിച്ചയാളാണ്. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X