X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു തന്നെ; വരാനിരിക്കുന്നത് ഒന്നൊന്നര സിനിമകള്‍

Author: Administrator | Updated: Friday, March 27, 2020, 01:40 PM [IST]

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. 1995ല്‍ പുരത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കരുത്തുറ്റ, വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തു. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരത്തിന്റെ രണ്ടാംവരവ് അതി ഗംഭീരമായിരുന്നു. തുടര്‍ന്ന്‌ കരുത്തുറ്റ ഒരുപിടി കഥാപാത്രങ്ങളിലൂടെ മഞ്ജു വീണ്ടും മലയാള സിനിമയില്‍ സജീവായി. ലളിതം സുന്ദരം, ചതുര്‍മുഖം, പടവെട്ട് തുടങ്ങി 2020ലും നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

Share:
cover image
ലളിതം സുന്ദരം
1

ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ അനിയനും നടനുമായ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതല്‍ കാണാം


2403 ഫീറ്റ്
2

കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2403 ഫീറ്റ്. ടൊവീനോ തോമസ്, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ പ്രണയത്തിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്. കൂടുതല്‍ കാണാം

മരക്കാര്‍- അറബിക്കടലിന്റെ സിംഹം
3

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടക്കുന്നത്.ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,മധു,കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.. കൂടുതല്‍ കാണാം


കയറ്റം
4

മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കയറ്റം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എസ് ദുര്‍ഗ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം .മഞ്ജു വാര്യര്‍ക്കു പുറമെ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കൂടുതല്‍ കാണാം

പടവെട്ട്
5

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു.

കൂടുതല്‍ കാണാം


ജാക്ക് ആന്റ് ജില്‍
6

പൃഥിരാജ് നായകനായി എത്തിയ ഉറുമി എന്ന ചിത്രത്തിനുശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്,രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+