>

  സംഗീതസാന്ദ്രമായ വിജയങ്ങള്‍ ; മലയാളത്തിലെ മ്യൂസിക്കല്‍ ഹിറ്റുകള്‍

  പ്രേക്ഷകര്‍ക്ക്‌ മികച്ച സംഗീതാനുഭവങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ സാമ്പത്തിക വിജയവും നേടിയിരുന്നു. ചിത്രത്തിലെ "നാദരൂപിണി" എന്ന ഗാനത്തിലൂടെയാണ് എം ജി ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആദ്യമായി ലഭിച്ചത്. അത്തരത്തിലുള്ള മലയാളത്തിലുള്ള 5 മ്യൂസിക്കല്‍ ഹിറ്റുകളിതാ..!
  ഹരിഹരന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു സര്‍ഗം. യൂസഫലി കേച്ചേരിയും ബോംബൈ രവിയും ചേര്‍ന്നാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതസാന്ദ്രമായ പ്രണയകഥ പറഞ്ഞ ചിത്രത്തിലെ മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. വിനീത് നായകനായി എത്തിയ ചിത്രത്തില്‍ മനോജ് കെ ജയന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.    
  പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ.  നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ ദേവാങ്കണങ്ങള്‍, പാലപ്പൂവേ എന്നീ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികള്‍ക്ക്‌ ജോൺസൺ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
  ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കമലദളം. കൈതപ്രം എഴുതിയ വരികള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്. മോഹന്‍ലാല്‍, മോനിഷ, വിനീത്, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്‌ ചിത്രങ്ങളിലൊന്നാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X