twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ആരാകാം കൊലയാളി ; പ്രേക്ഷകരെ ഞെട്ടിച്ച 10 സിനിമകള്‍

    Author Administrator | Updated: Monday, June 8, 2020, 10:31 AM [IST]

    ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍കൊണ്ടും, ക്ലൈമാക്സുകള്‍ കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച പത്ത് മലയാള ചിത്രങ്ങളിതാ

    cover image
    Munnariyippu

    മുന്നറിയിപ്പ്

    1

    മമ്മൂട്ടി,  അപർണ ഗോപിനാഥ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്ത ചിത്രമായിരുന്നു മുന്നറിയിപ്പ്. രണ്ട് കൊലപാതകങ്ങൾ നടത്തിയ രാഘവൻ (മമ്മൂട്ടി) ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയാണ്. ഈ സമയത്ത് അഞ്ജലി അറക്കൽ (അപർണ ഗോപിനാഥ് ) അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. തുടര്‍ന്ന്‌ നടക്കുന്ന സംഭവങ്ങളാണ്‌ചിത്രം പറയുന്നത്.  മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നു കൂടിയാണ് മുന്നറിയിപ്പ്‌. 

    Oru CBI Diary Kurippu

    ഒരു സി ബി ഐ ഡയറിക്കുറിപ്പ്

    2

    എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ചിത്രമാണ്‌ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി  ശ്രീകുമാര്‍, മുകേഷ്, സുകുമാരന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളിലൊന്നു കൂടിയാണ്‌.  

    Jagratha

    ജാഗ്രത

    3

    എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് 'ജാഗ്രത'. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കെ മധു-എസ് എൻ സ്വാമി കൂട്ടുകെട്ടിന്റെ സി ബി ഐ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണിത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ് (1988), സേതുരാമയ്യർ സി ബി ഐ (2004), നേരറിയാൻ സി ബി ഐ (2005) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.

    Drishyam

    ദൃശ്യം

    4

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാം ചെയ്ത ദൃശ്യം. മോഹന്‍ലാല്‍, മീന, ഹന്‍സിബ, എസ്തര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു. നാലരകോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ആഗോള കലക്ഷനില്‍ 75 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്.  

    Ee Thanutha Veluppan Kalathu

    ഈ തണുത്ത വെളുപ്പാന്‍ കാലത്ത്

    5

    പി പത്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. മമ്മൂട്ടി,സുമലത,സുരേഷ് ഗോപി,ബാബു നമ്പൂതിരി,ചിത്ര,സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ ഹരിദാസ് ദാമോദരന്‍ ഐ പി എസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 

    6

    ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് മാസം പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് 'മുംബൈ പോലീസ്'. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായ് ഒരു പ്രമുഖ നടൻ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്.

    Yavanika

    യവനിക

    7

    കെ ജി ജോര്‍ജ്ജിന്റെ തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രമാണ് യവനിക. 1982ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭരത് ഗോപി,മമ്മൂട്ടി,തിലകന്‍,നെടുമടി വേണു,വേണു നാഗവള്ളി,ജലജ,ജഗതി ശ്രീകുമാര്‍,അശോകന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്‍ എന്നയാളുടെ തിരോധാനം ആണ് ചിത്രത്തിന്റെ പ്രമേയം.

    Ee Kanni Koodi

    ഈ കണ്ണി കൂടി

    8

    കെ ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഈ കണ്ണി കൂടി. തിലകന്‍, സായി കുമാര്‍, മുരളി, ജോസ് പ്രകാശ്, ജദഗീഷ്, അശ്വിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് ഭാസുരചന്ദ്രന്‍, കെ ജി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

    Anjaam Pathiraa

    അഞ്ചാം പാതിരാ

    9

    സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ച ത്രില്ലര്‍ സിനിമകളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര. തെളിവായി ഒന്നും ബാക്കിവെക്കാതെ പോലീസുകാരെ കൊല്ലുന്ന കൊലയാളിയും ആ കൊലയാളിയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അന്വേഷണവുമാണ് സിനിമ പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ഷറഫൂദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

    Forensic

    ഫോറന്‍സിക്

    10

    ടൊവീനോ തോമസ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണ് ഫോറന്‍സിക്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X