twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മലയാളിയെ നെഞ്ചുവിരിച്ച് നിക്കാന്‍ ശീലിപ്പിച്ച സൂപ്പർ സ്റ്റാർ; ജയനെക്കുറിച്ച് ചില അറിയാക്കഥകള്‍

    Author Administrator | Updated: Friday, October 29, 2021, 06:18 PM [IST]

    മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോ, എണ്‍പതുകളിലെ യുവത്വത്തിന്റെ ആവേശം..പറഞ്ഞാലും എഴുതിയാലും തീരാത്തത്ര വിശേഷണങ്ങളുള്ള അനശ്വര നടനാണ് ജയന്‍. സിനിയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കോളിളക്കം സിനിമയിലെ സാഹസിക ചിത്രീകരണത്തിനിടെ ജയന്‍ മരണപ്പെടുന്നത്. മരണത്തിന് ശേഷം തിയേറ്ററുകളിലെത്തിയ കോളിളക്കം വന്‍ വിജയമായി തീരുകയും ചെയ്തിരുന്നു. ഇന്നും മലയാളികള്‍ക്ക് ജയന്‍ പ്രിയപ്പെട്ട നടനാണ്. അനശ്വര നടനെക്കുറിച്ച് കൂടുതലറിയാം.

    cover image

    - ജയന്റെ ജനനം

    ജയന്റെ ജനനം
    1

    1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്ത് ജനിച്ചു. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്ന മാധവവിലാസം വീട്ടില്‍ മാധവന്‍ പിള്ള, ഓലയില്‍ ഭാരതിയമ്മ എന്നിവരാണ് ജയന്റെ മാതാപിതാക്കള്‍.  

    - ഇന്ത്യന്‍ നേവിയിലെ ജോലി

    ഇന്ത്യന്‍ നേവിയിലെ ജോലി
    2

    പതിനഞ്ച് വര്‍ഷത്തോളം ജയന്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ജോലിയില്‍ നിന്നും രാജിവെച്ച് വെള്ളിത്തിരയിലെത്തുന്നത്. ഇന്ത്യന്‍ നേവിയില്‍ നിന്നും രാജി വെക്കുമ്പോള്‍ ജയന്‍ അവിടുത്തെ ചീഫ് പെറ്റി ഓഫിസര്‍ പദവിയിലെത്തിയിരുന്നു.  

    - ശാപമോഷത്തിലൂടെ വെള്ളിത്തിരയിലേക്ക്

    ശാപമോഷത്തിലൂടെ വെള്ളിത്തിരയിലേക്ക്
    3

    1974ല്‍ പുറത്തിറങ്ങിയ ശാപമോഷത്തിലൂടെയാണ് ജയന്‍ സിനിമയിലെത്തുന്നത്. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് സജീവമായി. ചലച്ചിത്ര നടന്‍ ജോസ് പ്രകാശാണ് താരത്തെ സിനിമയിലെത്തിച്ചത്. പിന്നീട് ചെറിയ വേഷങ്ങളില്‍ നിന്നും വില്ലനായും നായകനായും ജയന്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു.  

    - കൃഷ്ണന്‍ നായര്‍ എന്ന ജയന്‍

    കൃഷ്ണന്‍ നായര്‍ എന്ന ജയന്‍
    4

    നേവിയില്‍ നിന്നും പിരിഞ്ഞപ്പോള്‍ മുതല്‍ ജയന്‍ ജോസ് പ്രകാശ് ആന്‍ഡ് സണ്‍സ് ടൈയിലറിങ് ഷോപ്പിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വച്ചു ജോസ് പ്രകാശുമായി അടുക്കുകയും അദ്ധേഹം ജയനെ ശാപമോഷം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ജോസ് പ്രകാശ് ജയന്‍ എന്ന പേരില്‍ അദ്ധേഹത്തെ വിളിച്ചു തുടങ്ങിയത്.    

    - കോളിളക്കം

    കോളിളക്കം
    5

    കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ജയന്റെ മരണം. 1980 നവംബര്‍ 16ന് ചെന്നൈക്കടുത്തുള്ള ഷോളോവാരത്ത് ചിത്രത്തിലെ സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിക്കുന്നത്. ക്ലൈമാക്‌സ് രംഗത്തിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.  

    - ദുരൂഹതയായി മാറിയ ഹെലികോപ്റ്റര്‍ അപകടം

    ദുരൂഹതയായി മാറിയ ഹെലികോപ്റ്റര്‍ അപകടം
    6

    ജയന്റെ മരണവുമായി ബന്ധപ്പെട്ട് പിന്നീട് നിരവധി കഥകള്‍ പുറത്തുവന്നിരുന്നു. അപകടം നടക്കുമ്പോള്‍ ഹെലികോപ്റ്ററിലുണ്ടായ ബാലന്‍.കെ നായരും പൈലറ്റും എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ദുരൂഹതയായി നില്‍ക്കുന്നുണ്ട്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X