X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വെറുപ്പിച്ച് മടുപ്പിച്ച് ജനപ്രിയ നായകന്‍; ദിലീപിന്റെ പരാജയ ചിത്രങ്ങള്‍

Author: Administrator | Updated: Monday, March 13, 2023, 08:55 AM [IST]

മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ദിലീപിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയാണ്. ഇവന്‍ മര്യാദരാമന്‍, വില്ലാളി വീരന്‍ പോലെയുള്ള സിനിമകളിലൂടെ ഒരുതരത്തില്‍ പറഞ്ഞാല്‍ ദിലീപ് പ്രേക്ഷകരെ അഭിനയിച്ച് വെറുപ്പിക്കുകയായിരുന്നു. സി ഐ ഡി മൂസ, പഞ്ചാബി ഹൗസ് പോലെ മികച്ച ഹാസ്യ ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ ദിലീപ് ഓവര്‍ ആക്ടിങ്ങിലൂടെ ദിലീപ് ആരാധകരെ പോലും വെറുപ്പിച്ച പ്രധാാന സിനിമകളിതാ.

Share:
cover image
ഇവന്‍ മര്യാദരാമന്‍
1

ദിലീപിനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇവന്‍ മര്യാദരാമന്‍. തെലുങ്ക് ചിത്രമായ മര്യാദ രാമന്നയുടെ റീമേക്കായി എത്തിയ ചിത്രം തിയേറ്ററുകളില്‍ വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. നിക്കി ഗല്‍റാണി, അബു സലിം, ആനന്ദ്, താര കല്യാണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ജനപ്രിയനായകന്റെ പരാജയ ചിത്രങ്ങളിലൊന്നാണ്.   കൂടുതല്‍ കാണാം


മിസ്റ്റര്‍ മരുമകന്‍
2

ദിലീപ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 2012ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ മരുമകന്‍. സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാഗ്യരാജ്, സനുഷ, ഷീല, ഖുശ്ബു എന്നിവരായിരുന്നു പ്രധാന താരങ്ങളായി എത്തിയത്. ജനപ്രിയ നായകന്‍ അഭിനയിച്ച് വെറുപ്പിച്ച മിസ്റ്റര്‍ മരുമകന്‍ ദിലീപ് ആരാധകര്‍ക്ക് മാത്രം ആഘോഷിക്കാനുള്ള ചിത്രമാണ്.   കൂടുതല്‍ കാണാം

വില്ലാളി വീരന്‍
3

ദിലീപിന്റെ കരിയറിലെ മറ്റൊരു പരാജയ ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ വില്ലാളി വീരന്‍. ആക്ഷന്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മോശം തിരക്കഥയും, ലോജിക്കില്ലാത്ത തമാശകളുമായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് പിന്നില്‍.   കൂടുതല്‍ കാണാം


വെല്‍കം ടു സെന്‍ട്രല്‍ ജയില്‍
4

ജനപ്രിയ നായകന്റെ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായി ദിലീപ് ആരാധകര്‍ കണക്കാക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ പ്രേക്ഷകരെ വെറുപ്പിച്ചതിന് കണക്കില്ല. സുന്ദര്‍ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പരാജയത്തിനു പ്രധാന കാരണം മോശം തിരക്കഥയും താരങ്ങളുടെ ഓവര്‍ ആക്ടിങ്ങുമായിരുന്നു. ഏതാണ്ട് 25.4 കോടിയുടെ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് അതിന്റെ പകുതി പോലും തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല എന്നതാണ് സത്യം.   കൂടുതല്‍ കാണാം

ശൃംഗാരവേലൻ
5

ഓവര്‍ ആക്ടിങ്ങ് കാരണം ഇന്നും ട്രോള്‍ പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദിലീപ് ചിത്രമാണ് ശൃംഗാരവേലന്‍. ജോസ് തോമസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശരാശരി ദിലീപ് ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല എന്നതാണ് സത്യം. വേദിക, ലാല്‍, കലാഭവന്‍ ഷാജോണ്‍, ജോയ് മാത്യു, ബാബു രാജ് തുടങ്ങി മലയാളത്തിലെ വന്‍താരനിര അണിനിരന്ന ദിലീപ് ചിത്രം കൂടിയാണ് ശൃംഗാരവേലന്‍.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+