X
കയറ്റം

കയറ്റം

Drama | 2022 |
Malayalam

കയറ്റം കഥ

മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കയറ്റം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എസ് ദുര്‍ഗ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജു വാര്യര്‍ക്കു പുറമെ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് പ്രമേയമായ ചിത്രത്തില്‍ പുതുമുഖം ഗൗരവ് രവീന്ദ്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്,  സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.  ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ "അഹർ" ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദി സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്.  നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനീഷ് ചന്ദ്രൻ ബിനു നായർ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്. പ്രശസ്ത ഛായാഗ്രാഹകൻ തിരുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ചന്ദ്രു സെൽവരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്.  ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. 
Read More

കയറ്റം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കയറ്റം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
ഛായാഗ്രഹണം സെല്‍വരാജ് ചന്ദ്രു
സംപാദക സനല്‍ കുമാര്‍ ശശിധരന്‍
സംഗീതം രതീഷ് ഈറ്റില്ലം
നിര്‍മ്മാതാവ്‌ അരുണ മാത്യു, ഷാജി മാത്യു, മഞ്ജു വാര്യർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കയറ്റം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+