X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സൂപ്പര്‍ ഹീറോയും അണ്ടര്‍ വേള്‍ഡ് ഡോണും; 2023ല്‍ കാത്തിരിക്കുന്ന ദിലീപ് ചിത്രങ്ങള്‍

Author Administrator | Published: Friday, March 17, 2023, 09:38 PM [IST]

അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയി ദിലീപ് എത്തുന്ന ബാന്ദ്രയ്ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അത്രത്തോളം സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയാണ് നായികയായി എത്തുന്നത്. ഹിറ്റ് കൂട്ടുക്കെട്ടായ അരുണ്‍ ഗോപിയും ദിലീപും വീണ്ടുമൊന്നിക്കുമ്പോള്‍ ബാന്ദ്ര ജനപ്രിയ നായകന്റെ കരിയറിലെ മറ്റൊരു ബോക്‌സോഫീസ് ഹിറ്റായി മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബാന്ദ്ര പോലെ 2023ല്‍ അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ദിലീപ് ചിത്രങ്ങളിതാ.


cover image
വോയിസ് ഓഫ് സത്യനാഥന്‍
1

ദിലീപ്-റാഫി കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഹാസ്യത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ അലന്‍സിയര്‍ ലോപ്പസ്, ജോജു ജോര്‍ജ്, ജാഫര്‍ സാദിഖ്, അനുപം ഖേര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരുകാലത്തിലെ മലയാളത്തിലെ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു റാഫിയും ദിലീപും വീണ്ടുമൊന്നിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍.  

ബാന്ദ്ര
2

ഹിറ്റ് ചിത്രം രാമ ലീലയ്ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ബാന്ദ്രക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. മുംബൈയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ അണ്ടര്‍വേള്‍ഡ് ഡോണായാണ് ദിലീപ് എത്തുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത.  

പറക്കും പപ്പന്‍
3

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളിലൊന്നാണ് പറക്കും പപ്പന്‍. റാഫി തിരക്കഥ എഴുതിയ ചിത്രത്തില്‍ സൂപ്പര്‍ ഹീറോയുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

ഖലാസി
4

ദിലീപിനെ നായകനാക്കി മിഥിലാജ് സംവിധാനം ചെയ്ത ചിത്രമാണ് ഖലാസി. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം മലബാറിലെ മാപ്പിള ഖലാസികളുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകനും അനുരൂപ് കൊയിലാണ്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.  

ഓണ്‍ എയര്‍ ഈപ്പന്‍
5

ജോഷി-ദിലീപ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് ഓണ്‍ എയര്‍ ഈപ്പന്‍. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. അരുണും നിരഞ്ജനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ജഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് നിര്‍മ്മിച്ചത്. മലയാളത്തിലെ ഹിറ്റ് സംവിധായകനൊപ്പം ജനപ്രിയ നായകന്‍ വീണ്ടുമെത്തുന്നതിന്റെ ആവേശത്തിലാണ് ദിലീപ് ആരാധകര്‍.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+