twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പാട്ടിന്റെ പവിഴമഴകള്‍ ; കെ എസ് ഹരിശങ്കറിന്റെ 5 സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍

    Author Administrator | Updated: Wednesday, August 19, 2020, 08:24 PM [IST]

    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ഗായകനാണ് കെ എസ് ഹരിശങ്കര്‍. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി, അതിരനിലെ പവിഴമഴയെ എന്നീ ഗാനങ്ങളാണ്‌ ഹരിശങ്കറിനെ ശ്രദ്ധേയനാക്കിയത്. 2014 മുതല്‍ പിന്നണിഗാനരംഗത്ത് സജീവമായ ഹരിശങ്കര്‍ മലയാളത്തില്‍ പാടിയ ഒട്ടുമിക്ക ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്.

    cover image

    കിസ്മത്ത്

    ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവൂട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിസ്മത്ത്. ചിത്രത്തിലെ ''നിളമണല്‍ത്തരികളില്‍ നിറനിലാരാവുകള്‍'' എന്ന തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചത്  ഹരിശങ്കറും ശ്രേയ രാഘവും ചേര്‍ന്നാണ്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയത് സുമേഷ് പരമേശ്വറാണ്.

    തീവണ്ടി

    ടൊവീനോ തോമസ്, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രമായിരുന്നു തീവണ്ടി. ചിത്രത്തിലെ ജീവാംശമായി താനേ എന്ന തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നായിരുന്നു. 2018ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനത്തിന്റെ രചയിതാവ് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.  

    അതിരന്‍

    2019ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനമായിരുന്നു കെ എസ് ഹരിശങ്കര്‍ ആലപിച്ച പവിഴ മഴയെ. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് പി എസ് ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഫഹദ് ഫാസില്‍, സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാവഗതനായ വിവേക് സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്.  

    എടക്കാട് ബറ്റാലിയന്‍ 06

    2019ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനമായിരുന്നു കെ എസ് ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്ന് ആലപിച്ച നീ ഹിമഴയായി വരൂ. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവീനോ, സംയുക്ത മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

    അനാര്‍ക്കലി

    കെ ഹരിശങ്കര്‍ ആലപിച്ച മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനമാണ് അനാര്‍ക്കലി എന്ന ചിത്രത്തിലെ വാനം ചായും തീരം തേടും. രാജീവ് നായര്‍ എഴുതിയ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനം 2015ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. ഹൃദയസ്പര്‍ശിയായ പ്രണയകഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിയാണ്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X