>

  2019ല്‍ ബോക്‌സോഫീസില്‍ തരംഗമായ മലയാള ചിത്രങ്ങള്‍

  പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി നിരവധി ചിത്രങ്ങളാണ്‌ 2019ല്‍ ഇതുവരെയായി റിലീസ് ചെയ്തിരിക്കുന്നത്.ബോക്‌സോഫീസില്‍ റെക്കോര്‍ഡ് വിജയം നേടിയ ലൂസിഫര്‍, ഉണ്ട, കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മൂത്തോന്‍,മധുരരാജ, ഉയരെ, ഇഷ്‌ക്‌ തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ മാത്രമല്ല, പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രങ്ങളും ഇക്കൂട്ടത്തില്‍പെടുന്നു.അത്തരത്തില്‍ 2019നെ ഓര്‍മപ്പെടുത്തിയ ഒരുപിടി മികച്ച ചിത്രങ്ങളിതാ...

  1. കുമ്പളങ്ങി നൈറ്റ്‌സ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  07 Feb 2019

  പ്രശസ്ത സംവിധായകന്‍ ദിലീഷ് പോത്തന്റെ അസോസിയേറ്റായിരുന്നു മധു സി നാരായണന്റെ ആദ്യ സംവിധാന ചിത്രമാണ്‌ കുമ്പളങ്ങി നൈറ്റ്‌സ്‌.ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം,സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്,ഗ്രേസ് ആന്റണി,അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

  2. ജല്ലിക്കട്ട്‌

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  04 Oct 2019

  ആന്റണി വര്‍ഗീസ്,സാബുമോന്‍,ജാഫര്‍ ഇടുക്കി,ചെമ്പന്‍ വിനോദ് ജോസ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കട്ട്‌.എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം.കശാപ്പിനുവേണ്ടി കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.

  3. വൈറസ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama ,Thriller

  റിലീസ് ചെയ്ത തിയ്യതി

  07 Jun 2019

  കേരളത്തെ നടുക്കിയ നിപ്പവൈറസിനെ പശ്ചാത്തലമാക്കി ആഷിഖ്  അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്.ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി,ടൊവീനോ തോമസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിപ വൈറസിന് എതിരെ കുറെ മനുഷ്യര്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X