X
മലയാളം » സിനിമകള്‍ » ലൂസിഫര്‍
ലൂസിഫര്‍

ലൂസിഫര്‍

Action | Drama | 28 Mar 2019 | 2 Mins
Malayalam

2.5 /5 Users

4.5 /5 Filmibeat

ലൂസിഫര്‍ കഥ

പൃഥിരാജ്  സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.പൃഥ്വിയുടെ സംവിധായകനായുള്ള അരങ്ങേറ്റം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്‌. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനിയില്‍ ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വിത്സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്, ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2017 ഏപ്രിലിലാണ് ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചത്‌. 2018 ല്‍ ഒടിയന്റെ സെറ്റില്‍ നിന്നും തിരക്കഥയെ കുറിച്ചിട്ടുള്ള ചര്‍ച്ചയും താരങ്ങള്‍ തമ്മില്‍ നടത്തിയിരുന്നു. 2018 ജൂലൈ 18 ന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ നിന്നും ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ലക്ഷദ്വീപ്, ബാംഗ്ലൂര്‍, മുംബൈ, റഷ്യ തുടങ്ങിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.  2019 ജനുവരി 20 ലക്ഷ്വദീപിലായിരുന്നു ചിത്രത്തിന്റെ അവസാന ഷൂട്ടിങ്ങ്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്‌. 2019 മാര്‍ച്ച് 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പഞ്ച് ഡയലോഗുകളും ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതവും ഗംഭീരന്‍ സംഘട്ടനരംഗങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൃത്യതയോടും കൈയൊതുക്കത്തോടയും കണക്കുകൂട്ടി എടുത്ത ഫ്രെയിമുകളാണ് തുടക്കം മുതല്‍ ഒടുക്കം വരെ ലൂസിഫറിലേത്. അനമോര്‍ഫിക് ലെന്‍സ് ഉപയോഗിക്കുന്ന അനമോര്‍ഫിക് ഫോര്‍മാറ്റിലാണു ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
Read More

ലൂസിഫര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലൂസിഫര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍
ഛായാഗ്രഹണം സുജിത്ത് വാസുദേവ്‌
സംപാദക സംജിത് മുഹമ്മദ്
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലൂസിഫര്‍ വിമർശകരുടെ അവലോകനം

malayalam.filmibeat.com
അഭിനേതാവായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമിതപ്രതീക്ഷകളോ പ്രത്യേകിച്ച് അവകാശവാദങ്ങളോ ഇല്ലാതെയാണ് സിനിമയെത്തിയത്. സിനിമയെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും പ്രേക്ഷകരെ അമിത പ്രതീക്ഷയിലേക്ക് തള്ളിവിട്ടിരുന്നില്ല ഈ താരപുത്രന്‍.

ലൂസിഫര്‍ പാട്ടുകൾ

ലൂസിഫര്‍ വാർത്തകൾ

ലൂസിഫര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലൂസിഫര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+