For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോനേ' എന്ന് വിളിച്ചില്ല, സെറ്റിൽ മോഹൻലാൽ ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി പൃഥ്വിരാജ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും മോഹൻലാലും. രണ്ട് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവരാണ് ഇവരെങ്കിലും എല്ലാ പ്രായത്തിലുള്ള ആരാധകരും ഇവർക്കുണ്ട്. മലയാളി പ്രേക്ഷകരുടെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്തും നടന് കൈനിറയെ ആരാധകരുണ്ട്.

  മമ്മൂട്ടിയും പാര്‍വ്വതിയും ഒന്നിക്കുന്നു. സ്റ്റൈലിഷ് ലുക്കില്‍ മെഗാസ്റ്റാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

  കീർത്തിയും സുരേഷ് ഗോപിയും സഹായിക്കും, ആ വിഭാഗക്കാരെ പരിഗണിക്കണം, താരങ്ങളോട് ശാന്തിവിള ദിനേശ്

  സിനിമയ്ക്കപ്പുറം മോഹൻലാലും പൃഥ്വിയും തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. സഹോദരതുല്യമായ ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്. മോഹൻലാലും പൃഥ്വിയുമായുളള ആത്മബന്ധം മലയാള സിനിമയിൽ പരസ്യമായ രഹസ്യമാണ്. താരങ്ങൾ മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ഫാമിലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  ഐശ്വര്യറായിയെ ഡബ്ബ് ചെയ്യാൻ അനുവദിച്ചില്ല, അവർ ഒഴിവാക്കി, സംഭവം വെളിപ്പെടുത്തി നടി

  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. താരത്തിന്റെ മാസ് ക്ലാസ് ചിത്രമായിരുന്നു അത്. ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി ചർച്ചാ വിഷയമാണ്. സൂപ്പർ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ഈ ചിത്രം വലിയ ചർച്ചയായിരുന്നു. ലൂസിഫറിന്റെ റീമേക്ക് ടോളിവുഡിൽ ഒരുങ്ങുന്നുണ്ട്.

  ലൂസിഫറിന് ശേഷം മോഹൻലാലും- പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ മോഹൻലാലിനോടൊപ്പം കല്യാണി പ്രിയദർശൻ, മീന എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട് . സിനിമയുടെ ചിത്രീകരണം തെലങ്കാനയിൽ തുടരുകയാണ്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിനെ കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകളാണ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ കുറിച്ച് നടൻ വാചാലനായത്. ''മോഹൻലാലിനോടൊപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് പൃഥ്വി പറയുന്നത്. കൂടാതെ ഒരു സഹോദരനെ പോലെയാണെന്നും'' പൃഥ്വിരാജ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. നടന്റെ വാക്കുകൾ ഇങ്ങനെ...

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  "അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്. ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എനിക്ക്. ലാലേട്ടൻ എങ്ങനെയാണ് സെറ്റുകളിൽ എന്ന് വന്നു തന്നെ കാണണം. ഷോട്ടിനു തൊട്ടുമുൻപ് അദ്ദേഹം തമാശകൾ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാൽ ഷോട്ട് റെഡി എന്ന് പറഞ്ഞാൽ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സർ' എന്നാണ് വിളിക്കുക. ഏതെങ്കിലും ഷോട്ട് എനിക്ക് തൃപ്തി തോന്നിയില്ലെങ്കിൽ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടാൽ ഓകെ ‘സർ' എന്നു പറയും. ഷോട്ട് കഴിഞ്ഞാൽ വീണ്ടും അടുത്തു വന്നിരുന്ന് സ്നേഹത്തോടെ മോനേ എന്നു വിളിക്കും. അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണെന്ന്'' പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നു. കുരുതിയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന പൃഥ്വിരാജ് ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. റോഷൻ മാത്യു, മാമുക്കോയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

  English summary
  Prithviraj Sukumaran Shares Experience To Work With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X