ലൂസിഫര്‍ കഥ/ സംഭവവിവരണം

  പൃഥിരാജ്  സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ്
  ലൂസിഫര്‍.മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.പൃഥ്വിയുടെ സംവിധായകനായുള്ള അരങ്ങേറ്റം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.

  ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്‌.ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനിയില്‍ ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.


  മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വിത്സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഛായാഗ്രഹണം സുജിത്ത് വാസുദേവ്, ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.2017 ഏപ്രിലിലാണ് ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചത്‌.2018 ല്‍ ഒടിയന്റെ സെറ്റില്‍ നിന്നും തിരക്കഥയെ കുറിച്ചിട്ടുള്ള ചര്‍ച്ചയും താരങ്ങള്‍ തമ്മില്‍ നടത്തിയിരുന്നു.2018 ജൂലൈ 18 ന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ നിന്നും ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.തിരുവനന്തപുരം, കൊല്ലം, എറണാകുളം, ലക്ഷദ്വീപ്, ബാംഗ്ലൂര്‍, മുംബൈ, റഷ്യ തുടങ്ങിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

  2019 ജനുവരി 20 ലക്ഷ്വദീപിലായിരുന്നു ചിത്രത്തിന്റെ അവസാന ഷൂട്ടിങ്ങ്.ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്‌.

  2019 മാര്‍ച്ച് 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.പഞ്ച് ഡയലോഗുകളും ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതവും ഗംഭീരന്‍ സംഘട്ടനരംഗങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍.ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


  കൃത്യതയോടും കൈയൊതുക്കത്തോടയും കണക്കുകൂട്ടി എടുത്ത ഫ്രെയിമുകളാണ് തുടക്കം മുതല്‍ ഒടുക്കം വരെ ലൂസിഫറിലേത്.അനമോര്‍ഫിക് ലെന്‍സ് ഉപയോഗിക്കുന്ന അനമോര്‍ഫിക് ഫോര്‍മാറ്റിലാണു ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
  **Note:Hey! Would you like to share the story of the movie ലൂസിഫര്‍ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X