X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാള സിനിമയുടെ തീരാ നഷ്ടം; അപകടങ്ങളില്‍ മരിച്ച സിനിമാ താരങ്ങള്‍

Author: Administrator | Updated: Friday, February 18, 2022, 05:07 PM [IST]

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയന്റെ മരണം ഇന്നും പ്രേക്ഷകര്‍ക്ക് തീരാ വേദനയാണ്. കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെയായിരുന്നു ജയന്‍ ഹെലികോപ്ടറില്‍ നിന്നും താഴെ വീണ് മരിച്ചത്. പിന്നീട് നടന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. പക്ഷേ ഇന്നും ജയന്റെ മരണം ഒരു ദുരൂഹതയായി തുടരുകയാണ്. അനശ്വര നടന്‍ ജയന്റെ മരണം പോലെ സിനിമയില്‍ സജീവമായി നിന്ന സമയത്ത് അപകടങ്ങളില്‍ മരിച്ച മറ്റു ചില സിനിമാതരങ്ങളക്കുറിച്ച് കൂടുതലറിയാം.

Share:
cover image
ഉള്ളടക്ക പട്ടിക
ജയൻ
1

കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെയായിരുന്നു ജയന്‍ ഹെലികോപ്ടറില്‍ നിന്നും താഴെ വീണ് മരിച്ചത്. ആദ്യ ടേക്കില്‍ രംഗം ഓക്കെ ആയിരുന്നെങ്കിലും വീണ്ടും ചിത്രീകരിക്കണമെന്ന് ജയന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്യൂപ്പില്ലാത ചെയ്ത ഈ സംഘട്ടനമായിരുന്നു ജയന്റെ ജീവനെടുത്തത്. കൂടുതല്‍ കാണാം


സൗന്ദര്യ
2

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സൗന്ദര്യയുടെ മരണം 2004ലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയായിരുന്നു സ്വകാര്യ വിമാനം തകര്‍ന്ന് സൗന്ദര്യ കൊല്ലപ്പെട്ടത്. കൂടുതല്‍ കാണാം

മോനിഷ
3

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ ചേര്‍ത്തലയില്‍വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മോനിഷയുടെ മരണം.. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. ഡോര്‍ തുറന്ന് പുറത്തേക്ക് മോനിഷയുടെ അമ്മ തെറിച്ചു വീണു. ആ സമയത്ത് ഓടി വന്ന നാട്ടുകാരാണ് രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിക്കുകയായിരുന്നു കൂടുതല്‍ കാണാം


തരുണി സച്ച്‌ദേവ്‌
4

ബാലതാരമായെത്തിയ തരുണി സച് ദേവ് 2012 മെയ് മാസത്തിലാണ് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. നേപ്പാളിലേയ്ക്ക് തീര്‍ഥാടനത്തിന് പോകവെയായിരുന്നു അപകടം. വെള്ളിനക്ഷത്രം, സത്യം ഉള്‍പ്പടെയുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ കാണാം

റാണി ചന്ദ്ര
5

മിസ് കേരളയും നടിയുമായ റാണി ചന്ദ്ര കൊല്ലപ്പെടുന്നത് വിമാന അപകടത്തിലാണ്. മുംബൈയില്‍ ഒരു നൃത്ത പരിപാടിയില്‍ പങ്കെടുത്ത് ശേഷം മടങ്ങുകയായിരുന്നും റാണി ചന്ദ്ര. 1976 ല്‍ ഉണ്ടായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് അപകടത്തിലാണ് ഇവര്‍ മരിച്ചത്.  കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+