സിനിമാ ലോകം
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് അന്ന ബെന്‍. തുടര്‍ന്ന് ഹെലന്‍, കപ്പേള എന്നീ ചിത്രങ്ങളിലൂടെ അന്ന മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി. ഏറ്റവുമൊടുവിലായി സാറാസായിരുന്നു അന്നയുടേതായി പുറത്തിറങ്ങിയ ചിത്രം. ഒടിടിയായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സാറാസിനു പിന്നാലെയായി ഒരുപിടി ചിത്രങ്ങളാണ് അന്നയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അന്ന ബെന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.