X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കോടികളുടെ നഷ്ടം; വന്‍ഹൈപ്പിലെത്തി തകർന്ന 5 മോഹൻലാൽ ചിത്രങ്ങൾ

Author: Administrator | Updated: Friday, January 27, 2023, 09:40 AM [IST]

മികച്ച സിനിമകളും അതിഗംഭീര പ്രകടനങ്ങളുമായി മമ്മൂട്ടി മുന്നേറിയപ്പോള്‍ മോഹന്‍ലാലിന് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2022. വന്‍ഹൈപ്പിലെത്തിയ മൂന്ന് സിനിമകളും നിരാശയായിരുന്നു ആരാധകര്‍ക്ക് നല്‍കിയത്. ആറാട്ടും, മോണ്‍സ്റ്ററും തീര്‍ത്ത ട്രോളുകളും ചില്ലറയല്ല. എന്നാല്‍ 2022ല്‍ മാത്രമല്ല മുമ്പും ഇത്തരത്തില്‍ വന്‍ഹൈപ്പിലെത്തി മോഹന്‍ലാല്‍ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ന്നുവീണിട്ടുണ്ട്. ഒടിയന്‍, ലോഹം തുടങ്ങി മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തിയ അഞ്ച് സിനിമകളിതാ.

Share:
cover image
ഒടിയന്‍
1

ഓവര്‍ ഹൈപ്പ് കാരണം തിയേറ്ററില്‍ തകര്‍ന്നനടിഞ്ഞ ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ഒടിയന്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്റെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മാസ് കാണാനായി തിയേറ്ററില്‍ എത്തിയ പ്രേക്ഷകന് തികച്ചും നിരാശയായിരുന്നു ചിത്രം നല്‍കിയത്. റിലീസ് ദിനം മുതല്‍ ചിത്രത്തിന് നിരവധി ട്രോളുകളും വന്നിരുന്നു. കൂടുതല്‍ കാണാം


മരക്കാര്‍ അറബിക്കടലിന്റെ സിംഹം
2

2021ല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ വന്‍താര നിര അണിനിരന്നിട്ടും ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്‌. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. കാലാപാനി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായിരായിരുന്നു100 കോടി ചെലവില്‍ ഒരുക്കിയ ചിത്രത്തിന് പിന്നില്‍. കൂടുതല്‍ കാണാം

ലോഹം
3

വന്‍ഹൈപ്പിലെത്തി പരാജയം ഏറ്റവാങ്ങിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ ലോഹം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശരാശരി മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.  മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ സീനുകള്‍ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ പ്രേക്ഷകര്‍ക്ക് ചിത്രം പൂര്‍ണമായും നിരാശയാണ് നല്‍കിയത്.   കൂടുതല്‍ കാണാം


കാണ്ഡഹാര്‍
4

കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ കാണ്ഡഹാര്‍. എന്നാല്‍ വന്‍താര നിര അണിനിരന്നിട്ടും ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു കാണ്ഡഹാര്‍.   കൂടുതല്‍ കാണാം

വില്ലന്‍
5

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിച്ച വില്ലന് പ്രഖ്യാപനം മുതല്‍ക്കു തന്നെ വലിയ രീതിയിലുള്ള പ്രമോഷനുകളായിരുന്നു ലഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലൊരു വിജയം നേടാന്‍ ചിത്രത്തിന് കഴിയാതെ പോവുകയായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ത്രില്ലര്‍ ചിത്രത്തില്‍ വിശാല്‍, മഞ്ജു വാര്യര്‍, ഹന്‍സിക,  ശ്രീകാന്ത് എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+