>

  നായര്‍സാബ്, ദാദാസാഹിബ്; പട്ടാളക്കാരനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍

  മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥനാവാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ. എന്നാല്‍ പോലീസ് വേഷങ്ങള്‍ക്കൊപ്പം തന്നെ മമ്മൂട്ടി സൈനികവേഷത്തിലും തിളങ്ങിയിട്ടുണ്ട്. നായര്‍സാബ്,സൈന്യം,ദാദാസാഹിബ് തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരമാണ്. മമ്മൂട്ടി സൈനികവേഷത്തിലെത്തിയ ചില ചിത്രങ്ങളിതാ..

  1. നായർസാബ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  08 Sep 1989

  ജോഷിയുടെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നായര്‍സാബ്. സൈനിക പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ നായര്‍ സാബ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വന്‍ വിജയം നേടിയ ന്യൂഡല്‍ഹി എന്ന ചിത്രത്തിനു പിന്നാലെ എത്തിയ ചിത്രം ഇരുനൂറോളം ദിവസം പ്രധാന തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

  2. പട്ടാളം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  2003

  2003ലെ ഓണക്കാലത്ത് പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രമായിരുന്നു പട്ടാളം.മേജര്‍ പട്ടാഭിരാമന്‍ എന്ന സൈനിക ഓഫീസറായി മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാനായില്ല.എങ്കിലും ചിത്രത്തിലെ ഹാസ്യരംഗങ്ങളും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  3. മേഘം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  01 Jan 1999

  മമ്മൂട്ടി,ദിലീപ്,ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം.ചിത്രത്തില്‍ കേണല്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.തിയേറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു.എന്നാല്‍ ചിത്രത്തിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X