>

  കടമറ്റത്ത് കത്തനാര്‍ മുതല്‍ ദീപ്തി ​ഐപിഎസ് വരെ ; ടെലിവിഷന്‍ രംഗത്തെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങള്‍

  സിനിമാതാരങ്ങളെ പോലെ തന്നെ ടെലിവിഷന്‍ താരങ്ങള്‍ക്കും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ടു തന്നെയാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും കായംകുളം കൊച്ചുണ്ണിയും, ഗ്ലോറിയും കടമറ്റത്ത് കത്തനാരും ഇപ്പോഴും ചര്‍ച്ചയാവുന്നത്. മലയാളം ടെലിവിഷന്‍ രംഗത്തെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.
  1. ഗായത്രി അരുണ്‍ - ദീപ്തി ഐ.പി.എസ്‌
  പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി അരുണ്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. സീരിയല്‍ ഹിറ്റായതോടെ നിരവധി സിനിമകളിലും ഗായത്രി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.  
  2. മണിക്കുട്ടൻ - കായംകുളം കൊച്ചുണ്ണി
  കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് മണിക്കുട്ടന്‍. തുടര്‍ന്ന് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മണിക്കുട്ടന്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.  
  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അര്‍ച്ചന സുശീലന്‍. മാനസപുത്രിയിലെ ഗ്ലോറി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെടുന്നത്.  
  4. ചന്ദ്ര ലക്ഷ്മണ്‍ - സാന്ദ്ര നെല്ലിക്കാടന്‍
  മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ സൂപ്പര്‍ഹിറ്റ് പരമ്പരകളിലൊന്നായ സ്വന്തത്തിലെ സാന്ദ്ര നെല്ലിക്കാടടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചാന്ദ്ര ലക്ഷ്മണ്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സിനിമയിലും ചാന്ദ്ര ഒരുപോലെ സജീവമായി. മലയാളത്തിനു പുറമെ തമിഴിലും ചാന്ദ്ര തന്റെ അഭിനയമികവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.  
  5. നവനീത് മാധവ് - കുട്ടിച്ചാത്തന്‍
  ഹലോ കുട്ടിച്ചാത്തന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നവനീത് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സിനിമയിലെത്തിയ നവനീത് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  
  6. ആശാ ശരത് - പ്രൊഫസര്‍ ജയന്തി
  പ്രേക്ഷകരുടെ പ്രിയതാരം ആശ ശരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച കഥാപാത്രമായിരുന്നു പ്രൊഫസര്‍ ജയന്തി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ ഈ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ ഇന്നും ആശയെ ഓര്‍ക്കുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ശക്തമായ കഥാപാത്രങ്ങള്‍ ആശയെ തേടിയെത്തിയിരുന്നു.  
  7. പ്രകാശ് പോള്‍ - കടമറ്റത്ത് കത്തനാര്‍
  കടമറ്റത്ത് കത്തനാര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് പരമ്പരകളിലൊന്നായിരുന്നു കടമറ്റത്ത് കത്തനാര്‍. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ അംഗങ്ങളുടെ എതിര്‍പ്പ് മൂലം 267 എപ്പിസോഡുകള്‍ക്കുശേഷം സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കുകയായിരുന്നു.  
  ഓട്ടോഗ്രാഫ് എന്ന ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിത്ത്. പരമ്പരയില്‍ ജെയിംസ് എന്ന പ്രധാന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
  Complete: Ranjith Biography

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X