X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മോഹന്‍ലാല്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ; വിഗ് വച്ച് ലുക്ക് സെറ്റാക്കിയ മലയാള താരങ്ങള്‍

Author: Administrator | Updated: Thursday, February 17, 2022, 09:24 AM [IST]

കഷണ്ടി ഒരു സ്‌റ്റൈലിഷ് ലുക്കാണെന്ന് തെളിയിച്ച ചലച്ചിത്ര താരങ്ങളാണ് ഭരത് ഗോപിയും ഫഹദ് ഫാസിലും. ഭരത് ഗോപിക്കുശേഷം മലയാളത്തില്‍ കഷണ്ടി ഇത്രയും ഫേമസാക്കിയത് ഫഹദ് ഫാസിലാണ്. എന്നിരുന്നാലും അപൂര്‍വ്വം ചില സിനിമകളില്‍ ഫഹദ് വിഗ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില താരങ്ങള്‍ കഷണ്ടിയുള്ളത് പരസ്യമാക്കാതെ സിനിമകളിലും പൊതുപാരിപാടികളിലും വിഗ് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള മലയാളത്തിലെ പ്രധാനപ്പെട്ട ചില താരങ്ങളെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
മോഹന്‍ലാല്‍
1

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഓരോ സിനിമകളിലും ഓരോ ഹെയര്‍ സ്‌റ്റൈലാണ്. പ്രണയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് താരത്തിന്റെതായി പുറത്തുവന്ന ഒരു ഫോട്ടോയില്‍ കഷണ്ടിയുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ പറ്റുക. അതാണ് മോഹന്‍ലാലിന്റെ യഥാര്‍ത്ഥ ഹെയര്‍ സ്‌റ്റൈല്‍ എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.   കൂടുതല്‍ കാണാം


പൃഥ്വിരാജ് സുകുമാരന്‍
2

പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിനും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നിരവധി സിനിമകളില്‍ പൃഥ്വി വിഗ് ഉപയോഗിച്ചിട്ടുണ്ട്. കങ്കാരു എന്ന ചിത്രത്തിലാണ് താരം ആദ്യമായി വിഗ് ഉപയോഗിച്ചത്.     കൂടുതല്‍ കാണാം

ഇന്ദ്രജിത്ത് സുകുമാരന്‍
3

പൃഥ്വിരാജിനെ പോലെ തന്നെ ഇന്ദ്രജിത്തിനും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് വിഗ് ഇല്ലാതെ താരം അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല സിനിമയ്ക്കു പുറത്തും താരം വിഗ് ഉപയോഗിക്കാറുണ്ട് എന്നാണ് പറയുന്നത്.   കൂടുതല്‍ കാണാം


ഫഹദ് ഫാസില്‍
4

കഷണ്ടിയുള്ളതും ഒരു സ്‌റ്റൈലാണ് എന്നു തെളിയിച്ച താരമാണ് ഫഹദ് ഫാസില്‍. ഭരത് ഗോപിക്കു ശേഷം മലയാളത്തില്‍ കഷണ്ടി സ്‌റ്റൈല്‍ ഇത്രയും ഫേമസാക്കിയതും ഫഹദാണ്. എന്നാല്‍ അപൂര്‍വ്വം ചില സിനിമകളില്‍ ഫഹദ് വിഗ് ഉപയോഗിച്ചിട്ടുണ്ട്.   കൂടുതല്‍ കാണാം

സിദ്ദിഖ്
5

നായകനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിച്ച സിദ്ധിഖിന് യഥാര്‍ത്ഥത്തില്‍ കഷണ്ടിയാണ്. എന്നാല്‍ താരം അക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. വിഗ് വെച്ചും, മൊട്ടയടിച്ചും, കഷണ്ടിയിലും തുടങ്ങി എല്ലാ തരം കഥാപാത്രങ്ങളെയും സിദ്ധിഖ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.   കൂടുതല്‍ കാണാം


കലാഭവൻ മണി
6

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയും നിരവധി സിനിമകളില്‍ വിഗ് ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മൊട്ടയടിച്ചും, വിഗ് ഇല്ലാതെയും പല പൊതു പരിപാടികളിലും മണി പങ്കെടുത്തിട്ടുണ്ട്.   കൂടുതല്‍ കാണാം

കുഞ്ചാക്കോ ബോബൻ
7

പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും വിഗ് ഉപയോഗിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ താരം വിഗ് ഉപയോഗിക്കാറില്ല.     കൂടുതല്‍ കാണാം


വിനയ് ഫോർട്ട്
8

ഫഹദ് ഫാസിലിനെ പോലെ തന്നെ കഷണ്ടി ഒരു സ്‌റ്റൈലാക്കി മാറ്റിയ മറ്റൊരു താരമാണ് വിനയ് ഫോര്‍ട്ട്. പൊതുപരിപാടികളില്‍ വിഗ് വെക്കാതെയാണ് വിനയ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ചുരുക്കം ചില സിനിമകളില്‍ വിഗ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.   കൂടുതല്‍ കാണാം

ലാലു അലക്സ്
9

നിരവധി സിനിമകളില്‍ വിഗ് ഉപയോഗിച്ച് അഭിനയിച്ച താരമാണ് പ്രിയതാരം ലാലു അലക്‌സ്. എന്നാല്‍ കഷണ്ടി കാണിച്ചുകൊണ്ടുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.   കൂടുതല്‍ കാണാം


ബാബു ആന്റണി
10

മലയാളത്തിന്റെ പ്രിയതാരം ബാബു ആന്റണിക്കും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയയുട കണ്ടെത്തല്‍. ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ താരത്തിന്റെ കഷണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+