X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മറുനാട്ടുകാരിയെങ്കിലും അന്യയല്ല; ഒറ്റ കഥാപാത്രത്തിലൂടെ മലയാളി മനസ് കവർന്ന നടിമാർ

Author: Administrator | Published: Saturday, March 25, 2023, 05:06 PM [IST]

വെള്ളിമൂങ്ങയിലൂടെ മലയാളത്തിന്റെ ഭാഗ്യനായികയായി മാറിയ നടിയാണ് നിക്കി ഗല്‍റാണി. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയമായിരുന്നു നേടിയത്. പിന്നാലെയായിരുന്നു അന്യഭാഷ നായികയായ നിക്കി മലയാളത്തിന്റെ സ്വന്തമായി മാറിയത്. നിക്കി ഗല്‍റാണിയെ പ്പോലെ അന്യഭാഷയില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരങ്ങളിതാ.

Share:
cover image
സുപര്‍ണ ആനന്ദ്‌
1

ആദ്യ മലയാള ചിത്രമായ വൈശാലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ ആനന്ദ്. ബാലതാരമായി സിനിമയിലെത്തിയ സുപര്‍ണ നായികയായി അഭിനയിച്ച ആദ്യ ചിത്രം കൂടിയായിരുന്നു വൈശാലി. ചിത്രം സൂപ്പര്‍ഹിറ്റായതോടെ മലയാളത്തില്‍ നിന്നും വീണ്ടും അവസരങ്ങള്‍ സുപര്‍ണയെ തേടി എത്തിയിരുന്നു. എന്നാല്‍ വൈശാലിക്ക് പിന്നാലെയായി അഭിനയിച്ച മലയാള ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വനാണ് സുപര്‍ണയുടെ മറ്റൊരു ഹിറ്റ് മലയാള ചിത്രം.   കൂടുതല്‍ കാണാം


നിക്കി ഗൽറാണി
2

മലയാളത്തിന്റെ ഭാഗ്യ നായികയാണ് നിക്കി ഗല്‍റാണി. 2014ല്‍  പുറത്തിറങ്ങിയ 1983 എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിക്കി വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു നായകന്‍. വെള്ളിമൂങ്ങയ്ക്ക് ശേഷം ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹൂ തുടങ്ങി നാലോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 2020ല്‍ പുറത്തിറങ്ങിയ ധമാക്കയാണ് നിക്കി ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം.   കൂടുതല്‍ കാണാം

സായ് പല്ലവി
3

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് സായി പല്ലവി. 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലെ മലര്‍ മിസിലൂടെയാണ് സായിയുടെ സിനിമാ കരിയര്‍ ആരംഭിച്ചതും. ചിത്രത്തിനു പിന്നാലെ ദുല്‍ഖറിന്റെ നായികയായി കലിയിലും സായി അഭിനയിച്ചിരുന്നു. എന്നാല്‍ പ്രേമമുണ്ടാക്കിയ ഓളം അന്നും ഇന്നും അങ്ങനെ തന്നെ നിലല്‍ക്കുകയാണ്. നിലവില്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് സായി സജീവം.   കൂടുതല്‍ കാണാം


Isha Talwar
4

സായി പല്ലവിയെപ്പോലെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഇഷ തല്‍വാര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഇഷ തുടര്‍ന്നും നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ആയിഷയെപ്പോലെ ശ്രദ്ധിക്കപ്പെട്ട റോളുകളൊന്നും പിന്നീട് മലയാളത്തില്‍ നിന്നും ഇഷയ്ക്ക് ലഭിച്ചിരുന്നില്ല.  

ഗിരിജ ഷെട്ടാർ
5

വനന്ദത്തിലെ ഗാഥയായി എത്തിയ ഗിരിജ ഷെട്ടാറിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു ഗിരിജയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ വന്ദനത്തിനുശേഷം പിന്നീട് മലയാള സിനിമകളിലൊന്നും ഗിരിജയെ കണ്ടിരുന്നില്ല. 2003ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം തുജേ മേരി കസം ആണ് ഏറ്റവുമൊടുവിലായി ഗിരിജ ഷെട്ടാര്‍ അഭിനയിച്ച ചിത്രം.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+