X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വരാനിരിക്കുന്നത് വമ്പൻ സിനിമകൾ; നായികമാരായി നയൻസും അപർണയും; ഫഹദിൻ്റെ 2023

Author: Administrator | Updated: Monday, March 13, 2023, 08:55 AM [IST]

തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച അല്‍ഫോണ്‍സ് ചിത്രമാണ് ''പാട്ട്''. ഫഹദ് ഫാസിലും അല്‍ഫോണ്‍സും ആദ്യമായി ഒന്നിക്കുന്ന ചിത്രം അതിഗംഭീരമാകുവെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. കൂടാതെ ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വരെ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പാട്ട് പോലെ പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഫഹദ് ഫാസിലിന്റെ പ്രധാന സിനിമകളിതാ.

Share:
cover image
പാട്ട്‌
1

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് പാട്ട്. നയന്‍താരയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. അല്‍ഫോന്‍സ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്, രചന, സംഗീത സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.   കൂടുതല്‍ കാണാം


പാച്ചുവും അത്ഭുത വിളക്കും
2

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2023 ഏപ്രില്‍ 28നാണ് തിയേറ്റുകളിലെത്തുന്നത്. അഖില്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും രചനയും നിര്‍വ്വഹിച്ചത്. കൂടുതല്‍ കാണാം

മധു (ഫഹദ് ഫാസില്‍)
3

ബി.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുവാണ് 2023ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫഹദ് ഫാസില്‍ ചിത്രം. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ മധുവായാണ് ഫഹദ്  എത്തുന്നത്.   കൂടുതല്‍ കാണാം


ഹനുമാന്‍ ഗിയര്‍
4

ആര്‍ ബി ചൗധരിയുടെ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിച്ച ഹനുമാന്‍ ഗിയറാണ് ഫഹദിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് ഫഹദ് നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പിന്നാലെ ചിത്രം ഫഹദിന്റെ ആക്ഷന്‍ സിനിമയാണെന്നാണ് ആരാധകര്‍ പറയുന്നത്.     കൂടുതല്‍ കാണാം

ധൂമം
5

പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ധൂമം. അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ മാസ് റോളിലാണ് ഫഹദ് എത്തുന്നത്. പവന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+