>

  ഇനി ഷെയിനിന്റെ നാളുകള്‍ ; വരുന്നത് അഡാറ് പടങ്ങള്‍

  ആദ്യമായി നായകനായി എത്തിയ കിസ്മത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവതാരമാണ് ഷെയ്ന്‍ നിഗം.തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളെയും മികച്ചരീതിയില്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്ന താരത്തിന് ഇന്ന് കൈനിറയെ സിനിമകളാണ്.'കിസ്മത്തി'ല്‍ തുടങ്ങി ഇന്ന് 'വലിയ പെരുന്നാളി'ലെ അക്കറായി ഷെയിന്‍ മികച്ച അഭിനയം കാഴ്ചവെക്കുമ്പോള്‍ അബിയുടെ മകന്‍ എന്നതിലുപരി മറ്റു താരമക്കളോടൊന്നും തോന്നാത്ത ഒരു സ്‌നേഹം പ്രേക്ഷകര്‍ക്ക് ഷെയിനിനോടുണ്ട്‌ .അതുകൊണ്ടുതന്നെയാണ് ഷെയിന്റെ പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും!

  1. ഖല്‍ബ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  കാസ്റ്റ്

  ഷെയിന്‍ നിഗം,

  ഷെയിന്‍ നിഗത്തെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖല്‍ബ്.ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.സുനീഷ് വാരനാട് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ നിര്‍മാണ കമ്പനിയായ പ്ലാന്‍ ജെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

  2. ഉല്ലാസം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  2020

  ഷെയിൻ  നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം.ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ചിത്രത്തിലെത്തുന്നത്.രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂട സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

  3. ഖുർബാനി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  ഡ്രാമ എന്ന ചിത്രത്തിന് ശേഷം മഹാസുബൈർ നിർമിച്ച് ജിയോ വി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്‌ ഖുർബാനി.ഷെയിൻ നിഗം, ദേവിക സഞ്ജയ്, ചാരുഹസൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ദിലീപ് ആണ്.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X