X
മലയാളം » സിനിമകള്‍ » ഉല്ലാസം
ഉല്ലാസം

ഉല്ലാസം

Comedy | Romance | 01 Jul 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ഉല്ലാസം കഥ

ഷെയിൻ  നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ചിത്രമാണ് ഉല്ലാസം. രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂടെ സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്‌. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ഊട്ടിയില്‍ നിന്നുമുള്ള യാത്രയ്ക്കിടയില്‍ അവിചാരിതമായി രണ്ടു പേര്‍ കണ്ടുമുട്ടുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുന്നതുമാണ് ചിത്രത്തിന്റെ കഥ. പ്രവീൺ ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.  അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ്  ഫിലിപ്പാണ്  ഛായാഗ്രഹണം നിർവ്വഹിഹിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ബി കെ ഹരിനാരായണനും സംഗീതം ഷാന്‍ റഹ്മാനും നിര്‍വ്വഹിച്ചിരിക്കുന്നു.  തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തസംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചത്. തിയേറ്റര്‍ റിലീസ് - 2022 ജൂലായ് 1 ഒടിടി റിലീസ് - 2023 ജനുവരി 6 - ആമസോൺ പ്രൈം വീഡിയോ
Read More

ഉല്ലാസം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉല്ലാസം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീവൻ ജോജോ
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്
സംപാദക ജോണ്‍ കുട്ടി
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഉല്ലാസം വിമർശകരുടെ അവലോകനം

https://keralakaumudi.com
പതിവ് ഷെയിൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എത്തിയ റൊമാന്റിക് കോമഡി എന്റർടെയിനറാണ് ഉല്ലാസം.
https://malayalam.indianexpress.com
ബോളിവുഡ് വരെ മറന്നു തുടങ്ങിയ പഴകിയ കാല്പനിക പ്രണയത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഷെയിന്‍ നിഗത്തിന്റെ ഉല്ലാസം.

ഉല്ലാസം ട്രെയിലർ

Video Thumbnail

ഉല്ലാസം പാട്ടുകൾ

ഉല്ലാസം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഉല്ലാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+