130ലധികം ചിത്രങ്ങളാണ് 2019ല്‍ ഇതുവരെയായി പുറത്തിറങ്ങിയിരിക്കുന്നത്. പുലിമുരുകന് ശേഷം മലയാള സിനിമ 100 കോടി ക്ലബില്‍ വീണ്ടും ഇടം നേടിയ വര്‍ഷം കൂടിയായിരുന്നു 2019. അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസും,ബോക്‌സോഫീസില്‍ തരംഗം തീര്‍ത്തും ഉണ്ടയും പ്രേക്ഷകര്‍ ആകാംഷയോടെ കണ്ടുതീര്‍ത്ത ജല്ലിക്കെട്ടും 2019നെ സംഭവബഹുലമാക്കി. സുരാജ് വെഞ്ഞാറമൂടിന്റെയും സൗബിന്‍ ഷാഹിറിന്റെയും പാര്‍വതിയുടെയും അന്ന ബെന്നിന്റെയും ജാഫര്‍ ഇടുക്കിയുടെയും തുടങ്ങി താരങ്ങളുടെ ഗംഭീര പ്രകടനം കണ്ട് പ്രേക്ഷകര്‍ കണ്ണും തള്ളിയിരുന്ന വര്‍ഷം കൂടിയായിരുന്നു 2019. അത്തരത്തില്‍ 2019 ല്‍ പ്രേക്ഷകരെ ഞെട്ടിച്ച 20 അഭിനേതാക്കളിതാ...