X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബ്രേക്ക് അപ്പാണോ കാരണം? 30 കഴിഞ്ഞിട്ടും ഈ താരങ്ങള്‍ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്‌

Author Administrator | Updated: Thursday, December 15, 2022, 06:09 PM [IST]

മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറാണ് ഇടവേള ബാബു. 60 കഴിഞ്ഞ് വിവാഹം ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹം. എന്നാല്‍ മുമ്പുണ്ടായിരുന്ന പ്രണയിനി മറ്റൊരു വിവാഹം കഴിച്ചത് കൊണ്ടാണ് ഇടവേള ബാബു വിവാഹം കഴിക്കാതെ ഇപ്പോഴും സിംഗിളായി ജീവിക്കുന്നത് എന്നാണ് ഗോസിപ്പുകള്‍. എന്തൊക്കെയായലും പ്രായം അമ്പത് കഴിഞ്ഞിട്ടും താരം സിംഗിളായി സന്തോഷത്തോടെ ജീവിക്കുകയാണ്. ഇടവേള ബാബുവിനെപ്പോലെ 30 കഴിഞ്ഞിട്ടും ഇപ്പോഴും വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ താരങ്ങളിതാ.


cover image
ഉണ്ണി മുകുന്ദൻ
1

മലയാള സിനിമയിലെ യുവനടന്‍ ഉണ്ണി മുകുന്ദന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ 35 വയസായിട്ടും താരം ഇപ്പോഴും സിംഗിളാണ്. നിലവില്‍ പ്രണയങ്ങളൊന്നുമില്ലാത്ത താരത്തിന് വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പ്രണവ് മോഹൻലാൽ
2

32 വയസായിട്ടും ഇപ്പോഴും സിംഗിളായി ജീവിക്കുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. എന്നാല്‍ ഇടക്കാലത്ത് കല്യാണി പ്രിയദര്‍ശനുമായി താരം പ്രണയത്തിലാണ് എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. മരക്കാറിന്റെ റിലീസിനു പിന്നാലെയായിരുന്നു ഇരുവരുടെയും പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്‌. എന്നാല്‍ പ്രണവ് ഇതുവരെ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.  

മണിക്കുട്ടൻ
3

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയിയായതോടെ ആരാധകര്‍ മണിക്കുട്ടനെ വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇതുവരെ മണിക്കുട്ടന്‍ ഒന്നും തുറന്നു പറഞ്ഞിട്ടില്ല.  

ഇടവേള ബാബു
4

മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറാണ് ഇടവേള ബാബു. പ്രായം 59 ആയിട്ടും താരം വിവാഹം കഴിക്കാത്തത് ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. പ്രണയതകര്‍ച്ച കാരണമാണ് ഇടവേള ബാബു ഇപ്പോഴും വിവാഹം കഴിക്കാത്തത് എന്നാണ് ഗോസിപ്പുകള്‍.  

സുദേവ് നായര്‍
5

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന സുദേവ് നായരും നിലവില്‍ സിംഗിളാണ്. വിവാഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നുണ്ടെങ്കിലും താരം ഇതുവരം അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+