twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ബോളിവുഡിലെ മലയാളപ്പെരുമ ; ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച മലയാളതാരങ്ങള്‍

    Author Administrator | Updated: Thursday, May 7, 2020, 01:39 PM [IST]

    ബോളിവുഡ് പോലെയുള്ള വമ്പന്‍ ഇന്‍ഡസ്ട്രികളിലുള്ള താരങ്ങളില്‍ പലരും മലയാളചിത്രങ്ങള്‍ ചെയ്യാന്‍ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലരെല്ലാം മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചില മലയാള താരങ്ങളും ഇത്തരത്തില്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവരിതാ..

    cover image
    Mohanlal

    മോഹന്‍ലാല്‍

    1

    രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത കമ്പനിയായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഹിന്ദി ചിത്രം. പിന്നീട്‌ അമിതാഭ് ബച്ചനൊപ്പം ആഗിലും അജയ് ദേവ്ഗണ്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ തേസിലും അഭിനയിച്ചു. 2012ലായിരുന്നു തേസ് പുറത്തിറങ്ങിയത്.  2011ല്‍ പുറത്തിറങ്ങിയ സാത്ത് കൂണ്‍ മാഫ് എന്ന ഹിന്ദിചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറിയത് വാര്‍ത്തകളില്‍ വന്നിരുന്നു. 

    Mammootty

    മമ്മൂട്ടി

    2

    അന്യ ഭാഷകളില്‍ എക്കാലവും വിസ്മയം തീര്‍ക്കുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തമിഴ് , ഹിന്ദി, കനന്ഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം തന്നെ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു.  1990ല്‍ പുറത്തിറങ്ങിയ ത്രിയാത്രി ആണ് മമ്മൂട്ടിയുടെ ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന്‌ ധര്‍ഥീപുത്ര, സ്വാമി വിവേകാനന്ദ, സൗ ഝൂഠ് ഏക് സച്, ഹല്ല ബോല്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.  

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    3

    നടന്‍ എന്നതിലുപരി തന്റെ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ്‌ പൃഥ്വിരാജ് സുകുമാരന്‍.  മലയാളത്തിനു പുറമെ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്‌. 2012ല്‍ പുറത്തിറങ്ങിയ അയ്യ ആണ് പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം. സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 

    Revathi

    രേവതി

    4

    ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ രേവതി തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ലവ് ആണ് രേവതിയുടെ ആദ്യ ഹിന്ദി ചിത്രം. ഫിര്‍ മിലേങ്കെ, ഗുഡ് മോര്‍ണിങ്ങ് സണ്‍ഷൈന്‍,  2 സ്‌റ്റേറ്റസ് തുടങ്ങി 15 ഓളം ഹിന്ദി ചിത്രങ്ങളില്‍ രേവതി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.    

    Shobana

    ശോഭന

    5

    മലയാളത്തിന്റെ പ്രയിപ്പെട്ട നടിയാണ് ശോഭന. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം തന്നെ ശോഭന അഭിനയിച്ചു കഴിഞ്ഞു. 2007ല്‍ പുറത്തിറങ്ങിയ അപ്‌നാ ആസ്മാന്‍, 2008ല്‍ പുറത്തിറങ്ങിയ മേരെ ബാപ് പെഹലെ ആപ് എന്നിവയാണ് ശോഭന അഭിനയിച്ച ഹിന്ദി ചിത്രങ്ങള്‍.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X