X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഒരു കോടിയിൽ മഞ്ജു വാര്യർ, തൊട്ടുപിന്നാലെ ഭാവന; പ്രതിഫലത്തിൽ മുന്നിൽ ഈ നായികമാർ

Author: Administrator | Updated: Monday, May 1, 2023, 08:45 AM [IST]

നിരനിരയായി സിനിമകള്‍ പരാജയപ്പെട്ടിട്ടും മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇപ്പോഴും കോടികളാണ് പ്രതിഫലം വാങ്ങുന്നത്. നടന്മാര്‍ പത്തും ഇരുപതും കോടികള്‍ വാങ്ങുമ്പോഴും നടിമാരുടെ പ്രതിഫലം ഇന്നും കുറവാണ് എന്നുതന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ മഞ്ജു വാര്യരാണ് മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. മലയാള സിനിമിലെ താരങ്ങളുടെ പ്രതിഫലം ചര്‍ച്ചയാകുന്ന ഇക്കാലത്ത് മലയാള നടിമാരുടെ പ്രതിഫല കണക്കുകളിതാ.

Share:
cover image
മഞ്ജു വാര്യർ
1

നിലവില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന താരം ഇപ്പോള്‍ 50 ലക്ഷം മുതല്‍ 1 കോടി വരെയൊണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. എന്നാല്‍ ഇത്രയൊക്കെ പ്രതിഫലം വാങ്ങിയിട്ടും അടുത്ത കാലത്ത് മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തിയ ഒരു ചിത്രവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പല ചിത്രങ്ങളും ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.   കൂടുതല്‍ കാണാം


ഭാവന
2

മഞ്ജു വാര്യര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നടി ഭാവനയാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 ലക്ഷമാണ് താരം വാങ്ങുന്നത്. മലയാള സിനിമയില്‍ നിന്നും ഏറെ നാള്‍ വിട്ടുനിന്ന ഭാവന അടുത്തിടെയായിരുന്നു ഗംഭീര തിരിച്ചു വരവ് നടത്തിയത്. പിന്നാലെ ഭാവന നായികയായി നിരവധി സിനിമകളുടെ പ്രഖ്യാപനവും നടന്നിരുന്നു.   കൂടുതല്‍ കാണാം

പാര്‍വതി തിരുവോത്ത്‌
3

വേറിട്ട അഭിനയത്തിലൂടെ എന്നും മലയാളികളെ അമ്പരപ്പിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ കസബ വിവാദവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പാര്‍വതിയുടെ കരിയറിനെയും സാരമായി ബാധിച്ചിട്ടുണ്ട് പോയ വര്‍ഷം പുഴു എന്നരൊറ്റ മലയാള ചിത്രം മാത്രമായിരുന്നു പാര്‍വതിയുടേതായി പുറത്തിറങ്ങിയത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലവില്‍ മറ്റു നടിമാരേക്കാള്‍ മുമ്പിലാണ് പാര്‍വതി. നിലവില്‍ 75 ലക്ഷം വരെയാണ് താരം ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.   കൂടുതല്‍ കാണാം


അപര്‍ണ ബാലമുരളി
4

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപത് മുതല്‍ 30 ലക്ഷം വരെയാണ് അപര്‍ണ ബാലമുരളി ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. 2015ല്‍ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെയായിരുന്നു അപര്‍ണയുടെ സിനിമാ അരങ്ങേറ്റം. എന്നാല്‍ 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കുകയായിരുന്നു അപര്‍ണ. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി മലയാള സിനിമകളുടെ ഭാഗമായി.ഇതിനടിയില്‍ തമിഴ് സിനിമകളിലും അഭിനയിച്ച അപര്‍ണ 2020ല്‍ സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കുകയായിരുന്നു.   കൂടുതല്‍ കാണാം

സംയുക്ത മേനോന്‍
5

ടൊവീനോയുടെ നായികയായി എത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത. എന്നാല്‍ പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നിലവില്‍ തമിഴ് സിനിമയിലാണ് സംയുക്ത കൂടൂതല്‍ സജീവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 മുതല്‍ 50 ലക്ഷം വരെയാണ് താരം ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.   കൂടുതല്‍ കാണാം


ഐശ്വര്യ ലക്ഷ്മി
6

മായാനദിയിലെ അപ്പുവിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനൊപ്പം തമിഴ് സിനിമയിലും ഒരുപോലെ സജീവമായ ഐശ്വര്യ നിലവില്‍ മുപ്പത്തിയഞ്ച് മുതല്‍ അമ്പത് ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം

കല്യാണി പ്രിയദർശൻ
7

2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്റെ മലയാള സിനിമയിലേക്കുള്ള അറങ്ങേറ്റം. പിന്നീട് മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ സിനിമകളിലൂടെ മലയാള മനസില്‍ ല്യാണി ഇടം പിടിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ കല്യാണി നിലവില്‍ 25 മുതല്‍ 50 ലക്ഷം വരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.   കൂടുതല്‍ കാണാം


നിഖില വിമല്‍
8

മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ നടിയാണ് നിഖില വിമല്‍. 2015ല്‍ ദിലീപ് നായകനായി എത്തിയ ലവ് 24x7 എന്ന ചിത്രത്തിലൂടെയായിരുന്നു നിഖില പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൡലൂടെ നിഖില മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിഖില. റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 മുതല്‍ 35 ലക്ഷം വരെയാണ് താരം ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+