X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബിഗ് ബോസിനകത്തോ പുറത്തോ ? പ്രേക്ഷക വിധി കാത്ത് ഈ എഴുപേർ

Author Administrator | Updated: Monday, March 11, 2024, 07:40 AM [IST]

വാശിയേറിയ മത്സരങ്ങളുമായി ബിഗ് ബോസ് സീസണ്‍ 5 മുന്നേറുകയാണ്. കഴിഞ്ഞ നാല് സീസണുകളെ അപക്ഷേിച്ച് ഈ വട്ടം കൂടുതലും ചെറുപ്പക്കാരാണ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയും ബിഗ് ബോസ് ഷോയുടെ ഓരോ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ രണ്ടാമത്തെ ആഴ്ചയിലെ നോമിനേഷന്‍ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. വാശിയേറിയ മത്സരങ്ങള്‍ക്കും വാക്കു തര്‍ക്കങ്ങള്‍ക്കുമിടയില്‍ പ്രേക്ഷക വിധിക്കായി കാത്തിരിക്കുന്ന 7 മത്സരാര്‍ത്ഥികള്‍ ഇവരാണ്.


cover image
എയ്ഞ്ചലീന മറിയ
1

ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് എയ്ഞ്ചലീന മറിയ. ഇതുവരെയും പ്രേക്ഷകര്‍ക്ക് ഒരുതരത്തിലുമുള്ള പിടിയും കൊടുക്കാതെയാണ് എയ്ഞ്ചലീന ബിഗ് ബോസില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഒസിഡി പ്രശ്‌നങ്ങളും, ഹാലൂസിനേഷനും ഉള്ളതിനാല്‍ മിക്കപ്പോഴും സഹ മത്സരാര്‍ത്ഥികളുമായി എയ്ഞ്ചലീന അടിയുണ്ടാക്കുകയും ചെയ്യുന്നുണ്ട്.  

റെനീഷ റഹ്മാന്‍
2

നിലവില്‍ ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥിയാണ് റെനീഷ. തുടക്കം മുതല്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വാശിയോടെ ടാസ്‌ക്കുകള്‍ ചെയ്യുക ചെയ്യുന്ന റെനീഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സീരിയല്‍ നടിയായ റെനീഷയ്ക്ക് ടെലിവിഷന്‍ പ്രേക്ഷകരുടെ വോട്ട് കിട്ടുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.  

അനിയന്‍ മിഥുന്‍
3

രസകരമായ സംസാരശൈലിയിലൂടെ ബിഗ് ബോസില്‍ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അനിയന്‍ മിഥുന്‍. വാശിയോടെ ടാസ്‌ക്കുകള്‍ ചെയ്തു തീര്‍ക്കുന്ന അനിയന്‍ മിഥുന്‍ 100ദിവസം ബിഗ് ബോസ് വീട്ടില്‍ ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വുഷു വേദികളില്‍ അറബിക്കടലിന്റെ മകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിഥുന്‍ ബിഗ് ബോസ് കപ്പ് ഉയര്‍ത്തുമോ എന്ന് കണ്ടറിയണം.  

ഐശ്വര്യ സുരേഷ്
4

ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ലച്ചു ഗ്രാം നിലവില്‍ ബിഗ് ബോസില്‍ സൈലന്റ് പ്ലേയറാണ്. എന്നാല്‍ ലച്ചു വാശിയോടെ ബിഗ് ബോസ് വീട്ടില്‍ മുന്നോട്ട് വരണമെന്നാണ് ആരാധകര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അനിയന്‍ മിഥുനൊപ്പം ബിഗ് ബോസ് വീട്ടിലെ പൂളില്‍ ലച്ചു നീന്തിയ രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.  

വിഷ്ണു ജോഷി
5

ബിഗ് ബോസ് സീസണ്‍ 5വില്‍ നിലവിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് വിഷ്ണു ജോഷി. ഫിറ്റ്‌നസ് ഫ്രീക്കായ താരം വാശിയോടെയാണ് ടാസ്‌ക്കുകള്‍ ചെയ്തു തീര്‍ക്കുന്നത്. അതുകൊണ്ടു തന്നെയും വിഷ്ണുവിന് ആരാധകരും ഏറെയാണ്.  

ഗോപിക ഗോപി
6

ബിഗ് ബോസ് വീട്ടില്‍ കോമണറായെത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ഗോപിക ഗോപി. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നുണ്ടെങ്കിലും ഗോപിക ഇനിയും മുമ്പോട്ട് വരണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതുകൊണ്ടു തന്നെയും ഈ ആഴ്ചയിലെ ഗോപിയുടെ നോമിനേഷന്‍ നിര്‍ണായകമാണ്.  

റിനോഷ് ജോര്‍ജ്
7

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മത്സരാര്‍ത്ഥിയാണ് റിനോഷ് ജോര്‍ജ്. പാട്ടും, അടിപൊളി സംസാരവുമായി ബിഗ് ബോസിനുള്ളില്‍ എപ്പോഴും പോസ്റ്റീവ് വൈബ് പിടിക്കുന്ന റിനോഷ് ബിഗ് ബോസ് വീട്ടില്‍ 100 ദിവസം തികയ്ക്കണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഐ ആം എ മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് റിനോഷ് ശ്രദ്ധിക്കപ്പെടുന്നത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+