X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബിഗ് ബോസ് ഭരിക്കുക സീരിയല്‍ താരങ്ങളോ? അഞ്ചാം സീസണിലെ മത്സരാർത്ഥികള്‍ ഇതാ

Author: Administrator | Updated: Wednesday, March 29, 2023, 10:50 AM [IST]

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. മത്സരാര്‍ത്ഥികളായി എത്തുന്ന താരങ്ങളുടെ പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ലിസ്റ്റുകള്‍ നോക്കുമ്പോള്‍ അഞ്ചാം സീസണില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ടെലിവിഷന്‍ സീരിയല്‍ താരങ്ങളുടെ പേരാണ്. അമ്പിളി ദേവി, മനീഷ തുടങ്ങി ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്ന് സോഷ്യല്‍മീഡിയ പറയുന്ന സീരിയല്‍ താരങ്ങളിതാ.

Share:
cover image
മനീഷ കെ എസ്
1

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന പേരുകളിലൊന്നാണ് മനീഷ കെ.എസ്. നടിയും ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനീഷ. തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മനീഷ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെയായിരുന്നു മനീഷയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് രസതന്ത്രം, ഹൗസ്ഫുള്‍, തൃശ്ശൂര്‍പൂരം, ജനമൈത്രി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. എങ്കിലും ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായപ്പോഴാണ് മനീഷയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്.    കൂടുതല്‍ കാണാം


ഷിജു അബ്ദുള്‍ റഷീദ്
2

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷിജു അബ്ദുള്‍ റഷീദ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഷിജു ചെറുതും വലുതുമായി അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളിലും അഭിനയിച്ച ഷിജു 2003 മുതലാണ് ടെലിവിഷന്‍രംഗത്ത് സജീവമായത്. തുടര്‍ന്ന് സൂര്യപുത്രി, സ്വന്തം, എന്റെ മാനസപുത്രി, കറുത്തമുത്ത് തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിലൂടെ ഷിജു ടെലിവിഷന്‍ രംഗത്ത് സജീവമാകുകയായിരുന്നു.   കൂടുതല്‍ കാണാം

വിവേക് ഗോപന്‍
3

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് വിവേക് ഗോപന്‍. 2011ല്‍ പുറത്തിറങ്ങിയ അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് അച്ഛാ ദിന്‍, പുളളിക്കാരന്‍ സ്റ്റാറാ, നഖങ്ങള്‍, ഒു കുട്ടനാടന്‍ വ്‌ളോഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് വിവേക് ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ വിവേക് പിന്നീട് ടെലിവിഷന്‍രംഗത്ത് സജീവമാകുകയായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത സിതാരാമം, ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത തൂവല്‍ സ്പര്‍ശം എന്നിവയാണ് വിവേകിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റു സീരിയലുകള്‍.   കൂടുതല്‍ കാണാം


അനു ജോസഫ്
4

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. 2004ല്‍ സംപ്രേഷണം ചെയ്ത ചിത്രലേഖ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. സൂര്യ ടിവിയിലെ മിന്നുകെട്ട് എന്ന സീരിയലിലൂടെയാണ് അനു പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍, പ്രിയമാനസി, മനസറിയാതെ, അമ്മ തുടങ്ങി നിരവധി ജനപ്രിയ ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമായി. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത കാര്യം നിസാരം എന്ന പരമ്പരയിലെ അഡ്വ.സത്യഭാമ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20033ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം ആണ് അഭിനയിച്ച ആദ്യ സിനിമ.   കൂടുതല്‍ കാണാം

ആലീസ് ക്രിസ്റ്റി
5

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ആലീസ് ക്രിസ്റ്റി. കസ്തൂരിമാന്‍, സ്ത്രീപദം, മിസിസ് ഹിറ്റ്‌ലര്‍ തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന സീരിയലുകള്‍. ബാലതാരമായി സീരിയല്‍ രംഗത്ത് എത്തിയ ആലീസ് ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സീരിയല്‍ രംഗത്ത് സജീവമായത്. സീരിയലുകളുടെ തിരക്കിനിടയിലെ സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.   കൂടുതല്‍ കാണാം


അമ്പിളി ദേവി
6

ടെലിവിഷന്‍ സീരീയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അമ്പിളി ദേവി. ബാലതാരമായി സീരിയല്‍ രംഗത്ത് എത്തിയ അമ്പിളിയുടെ ആദ്യ സീരിയല്‍ 1996ല്‍ പുറത്തിറങ്ങിയ താഴ്വരപ്പക്ഷികള്‍ ആണ്. പിന്നീട് 1999ലാണ് സമയം എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടര്‍ന്ന് സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമകളിലും അമ്പിളി തിളങ്ങി. എന്നാല്‍ കരിയറില്‍ മുന്നേറിയപ്പോഴും സ്വകാര്യ ജീവിതത്തില്‍ എന്നും അമ്പിളിക്ക് പ്രശ്‌നങ്ങളായിരുന്നു. ആദ്യ വിവാഹവും രണ്ടാം വിവാഹവുമെല്ലാം അത്രത്തോളം വിവാദവും വേദനയുമാണ് അമ്പിളിക്ക് നല്‍കിയത്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+