X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

നത്തും ശശിയണ്ണനും എവിടെ? മലയാളികളുടെ സ്വന്തം ഒതളങ്ങ തുരുത്തിന് എന്തുപറ്റി!

Author: Administrator | Updated: Monday, February 27, 2023, 08:39 PM [IST]

''ഇയാള് ചുമ്മാ കുടുംബ പ്രശ്‌നത്തില്‍ ഇടപെടല്ല, കേട്ടല്ലോ, അവന്റെ രായന്റെ കൂട്‌..... ഈയൊരറ്റ ഡയലോഗ് മതി മലയാളികള്‍ ഒതളങ്ങ തുരുത്തിനെ ഓര്‍ത്തെടുക്കാന്‍. വെറും പത്ത് എപ്പിസോഡുകള്‍ മാത്രം പൂര്‍ത്തിയാക്കിയ ഒതളങ്ങ തുരുത്ത് എന്ന കട്ട ലോക്കല്‍ സീരിസിനെ മലയാളികള്‍ ഏറ്റെടുത്തത് വളരെ പെട്ടെന്നായിരുന്നു. നത്തിനും പപ്പനും പിന്നാലെ ക്യാമറയും ഓണാക്കി അംബുജി എന്ന ചെറുപ്പക്കാരന്‍ പിന്നാലെ പോയപ്പോള്‍ മലയാളത്തിന് ലഭിച്ചത് അത്രത്തോളം ഗ്രാമീണത നിറഞ്ഞ വെബ് സീരിസാണ്. ഒരുപക്ഷേ കരിക്കിനു ശേഷം മലയാളികള്‍ ഏറ്റെടുത്ത മറ്റൊരു വെബ് സീരിസില്ല എന്നുതന്നെ പറയേണ്ടി വരും. അഭിനയിച്ചവരെല്ലാം ജീവിച്ചു കാണിച്ച ഒതളങ്ങ തുരുത്ത് ഇനി സിനിമയായി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പത്ത് എപ്പിസോഡിന് ശേഷം നത്തും പപ്പനും അടിച്ചു പിരിഞ്ഞോ ? പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിച്ച ഒതളങ്ങ തുരുത്തിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.

Share:
cover image
1

കൊല്ലം ജില്ലയിലെ അഴീക്കലിലെ ആയിരം തെങ്ങും പരിസരപ്രദേശങ്ങളുമാണ് ഒതളങ്ങ തുരുത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 25 വീടുകള്‍ മാത്രമുള്ള സ്ഥലമാണിത്. സീരിസ് ഹിറ്റായതോടെ ഒതളങ്ങ തുരുത്ത് എന്ന പേരിലാണ് ഇപ്പോള്‍ തുരുത്ത് അറിയപ്പെടുന്നത് പോലും. വെബ് സീരിസ് ഹിറ്റായതോടെ തുരുത്ത് അന്വേക്ഷിച്ച് നിരവധി പേര്‍ കായംകുളത്തേക്ക് യാത്ര നടത്തിയിരുന്നു.   


2

കൊക്ക് എന്റര്‍ടെയ്ന്‍മെന്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഒതളങ്ങ തുരുത്ത് പ്രേക്ഷകരിലേക്കെത്തുന്നത്. നിലവില്‍ 10 എപ്പിസോഡുകള്‍ മാത്രം പൂര്‍ത്തിയാക്കിയ കൊക്കിന് 1 മില്യണിലധികം സബ്‌സൈക്രബര്‍മാരുണ്ട്. 2019ലായിരുന്നു ഒതളങ്ങ തുരുത്തിന്റെ ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. 

3

ആലപ്പാട് സ്വദേശിയായ അംബുജി ബിസിഎം ആണ് ഒതളങ്ങ തുരുത്തിന്റെ സംവിധായകന്‍. അംബുജി തന്നെയാണ് സീരിസിന്റെ തിരക്കഥയും എഴുതുന്നത്. വിവാഹ വീഡിയോ എഡിറ്ററായി ജോലി ചെയ്തിരുന്ന അംബുജി ആ ജോലി ഉപക്ഷേിച്ചാണ് തുരുത്തിന് പിന്നാലെയിറങ്ങിയത്. തുടക്കത്തില്‍ കരഞണ്ട് എന്ന ഹ്രസ്വ ചിത്രമായിരുന്നു ഒരുക്കിയത്. പിന്നീടായിരുന്നു നത്തിന്റെയും പപ്പന്റെയും ജീവിതത്തിലൂടെ ഒതളങ്ങ തുരുത്ത് പ്രേക്ഷകരിലേക്ക് എത്തിയത്.


4

തുടക്കത്തില്‍ ഒതളങ്ങ തുരുത്ത് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആദ്യത്തെ അഞ്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോഴായിരുന്നു സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ സീരിസ് ചര്‍ച്ചയായി തുടങ്ങിയത്. പിന്നീട് നത്തും പപ്പനുമെല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറുകയായിരുന്നു. നിലവില്‍ 10 എപ്പിസോഡുകള്‍ മാത്രമാണ് ഒതളങ്ങ തുരുത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. സീരിസ് ഹിറ്റായതോടെ ഒതളങ്ങ തുരുത്ത് സിനിമയായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. സംവിധായകന്‍  അന്‍വര്‍ റഷീദാണ് സിനിമ നിര്‍മ്മിക്കുന്നത്. സീരിസിലെ എപ്പിസോഡുകള്‍ തന്നെയാണ് സിനിമയിലുണ്ടാകുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങള്‍ സിനിമയാകുമ്പോള്‍ ഉണ്ടാവും. അംബുജി തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

5

പത്ത് എപ്പിസോഡുകള്‍ക്ക് ശേഷം ഇതുവരെയായി ഒതളങ്ങ തുരുത്തിന്റെ വീഡിയോകള്‍ പുറത്ത് വന്നിട്ടില്ല. സീരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ അടിച്ചു പിരിഞ്ഞോ എന്നാണ് ആരാധകരുടെ സംശയം. സീരിസിലെ പ്രധാന കഥാപാത്രമായ നത്ത് സിനിമയില്‍ പ്രവേശിച്ചതോടെയാണ് എപ്പിസോഡുകള്‍ വൈകിയത് എന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. എന്നാല്‍ ഒതളങ്ങ തുരുത്ത് സിനിമയായി ഒരുക്കുന്നത് കൊണ്ടാണ് പുതിയ എപ്പിസോഡുകള്‍ പുറത്ത് വരാത്തതെന്നും, സീരിസ് ഉടന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പക്ഷം.


6

പ്രത്യേകിച്ച് സ്റ്റുഡിയോയൊന്നുമില്ലാത്ത സീരിസിന്റെ ഏതാണ്ട് 90% ഡബ്ബിങ്ങും ബാക്കി സ്‌പോട്ട് റെക്കോഡിങ്ങുമാണ്. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഫോണില്‍ എഡിറ്റ് ചെയ്താണ് ബാക്കിയുള്ള ഡബ്ബിങ്ങുകള്‍ ഇതുവരെയായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. കിരണ്‍ ന്യൂപ്പിറ്റല്‍ ആണ് സീരിസിന്റെ മനോഹരമായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. അനു ബി ഐവര്‍ ആണ് ബിജിഎം ചെയ്തിരിക്കുന്നത്. സ്വന്തമായി സ്റ്റുഡിയോ പോലുമില്ലാതെയാണ് സീരിസിന്റെ ബിജിഎം അനു ഇതുവരെയും ഒരുക്കിയത്. അബിന്‍ ബിനോ, ജയേഷ്, ചിന്നു, മൃദുല്‍ എന്നിവരാണ് തുരുത്തിലെ പ്രധാന താരങ്ങള്‍.  

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+