twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മഴ, ചായ, ജോണ്‍സണ്‍മാഷ് ആഹാ അന്തസ് ; ജോണ്‍സണ്‍ മാഷിന്റെ 5 സൂപ്പര്‍ഹിറ്റുകള്‍

    Author Administrator | Updated: Tuesday, September 15, 2020, 12:14 PM [IST]

    മലയാളികളുടെ എഴുപതുകളും എണ്‍പതുകളും അത്രമേല്‍ സംഗീത സാന്ദ്രമാക്കിയ സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. 1978ല്‍ ഭരതന്റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സ്വതന്ത്രസംവിധായകനായ ജോണ്‍സണ്‍ പിന്നീട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച ഗാനങ്ങളായിരുന്നു.

    cover image

    ദശരഥം

    മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും മലയാളികള്‍ക്ക് നൊമ്പരമാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തോടൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

    കിരീടം

    വരികള്‍കൊണ്ടും ഈണം കൊണ്ടും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഗാനമാണ് കിരീടത്തിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി. ജോണ്‍സണ്‍ മാഷ്‌ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനത്തിലൂടെ 1989ല്‍ എം ജി ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.    

    ഞാൻ ഗന്ധർവ്വൻ

    പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ.  നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ ദേവാങ്കണങ്ങള്‍, പാലപ്പൂവേ എന്നീ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികള്‍ക്ക്‌ ജോൺസൺ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

    ചെങ്കോൽ

    1989ല്‍ പുറത്തിറങ്ങിയ കിരീടം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലിലെ മധുരം ജീവാമൃത ബിന്ദു എന്ന തുടങ്ങുന്ന ഗാനം ജോണ്‍സണ്‍ മാഷിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റാണ്. ചിത്രത്തിലെ നായകനായ സേതുമാധവന്റെ ജീവിതം നിറഞ്ഞു നില്‍ക്കുന്ന ഗാനം കെ ജെ യേശുദാസാണ്‌ ആലപിച്ചിരിക്കുന്നത്.  

    നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍

    പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ലാണ് പുറത്തിറങ്ങിയത്. കെ കെ സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X