മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന പേരിലാണ് മോഹന്‍ലാലിന്റെ മരക്കാര്‍ തിയേറ്ററുകളിലെത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ചിത്രം എത്രയും പെട്ടെന്ന് തിയേറ്ററിലിരുന്ന് കാണാനാവുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. മരക്കാര്‍ മാത്രമല്ല ദി പ്രീസ്റ്റ്, ജോജി, കോള്‍ഡ് കേസ് തുടങ്ങി 15ഓളം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത്.