twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ

    Author Administrator | Updated: Friday, September 10, 2021, 07:09 PM [IST]

    ടെലിവിഷന്‍രംഗത്ത് തിളങ്ങിയ പല താരങ്ങളും ഇടയ്ക്ക് ബ്രേക്ക് എടുത്ത് പോവാറുണ്ട്. അത്തരത്തില്‍ ഇടവേള എടുത്ത് പോവുകയും പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തിയ ചില ടെലിവിഷന്‍ താരങ്ങളെക്കുറിച്ച് അറിയാം.

    cover image
    Krishna Kumar

    കൃഷ്ണ കുമാർ

    1

    പ്രേക്ഷകരുടെ പ്രിയതാരം കൃഷ്ണകുമാര്‍ 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ''കൂടെവിടെ'' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ തിരിച്ചു വരവ് നടത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയില്‍ ആദിത്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.  

    Chandra Laxman

    ചാന്ദ്ര ലക്ഷ്മണ്‍

    2

    നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രേക്ഷകരുടെ പ്രിയതാരം ചാന്ദ്ര ലക്ഷ്മണ്‍ ''സ്വന്തം സുജാത'' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ വീണ്ടും അഭിനയരംഗത്തെത്തിയത്. മുപ്പതിലധികം സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചാന്ദ്ര 13 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  

    Ponnamma Babu

    പൊന്നമ്മ ബാബു

    3

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് പൊന്നമ്മ ബാബു. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ''മിസ് ഹിറ്റ്‌ലര്‍'' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പൊന്നമ്മ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.  

    Meghna Vincent

    മേഘ്‌ന വിന്‍സെന്റ്

    4

    ചന്ദനമഴയിലെ അമൃതയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് മേഘ്‌ന. നീണ്ട ഇടവേളയ്ക്ക് ശേഷം 2021ല്‍ സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത ''മിസ് ഹിറ്റ്‌ലര്‍'' എന്ന പരമ്പരയിലൂടെയാണ് താരം അഭിനയമേഖലയിലേക്ക് തിരിച്ചു വന്നത്.  

    Tessa Joseph

    ടെസ ജോസഫ്‌

    5

    ഹലോ ഗുഡ് ഈവനിംഗ് എന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ടെസ ജോസഫ് 'പട്ടാളം' എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. എന്നാല്‍ പിന്നീട് അഭിനയരംഗത്തുനിന്ന് ഇടവേള എടുത്ത താരം ''എന്റെ കുട്ടികളുടെ അച്ഛന്‍'' എന്ന പരമ്പരയിലൂടെ തിരിച്ചു വരവ് നടത്തുകയായിരുന്നു.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X