X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പിക്കപ്പ് ലൈൻ മടുത്ത കാമുകന്മാരെ ഇതിലെ; മലയാളി നെഞ്ചേറ്റിയ റൊമാൻ്റിക് ഡയലോഗുകൾ!

Author: Administrator | Updated: Thursday, May 4, 2023, 10:33 AM [IST]

''ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ...കാഞ്ചന മൊയ്തീനുള്ളതാ...ഇത് മൊയ്തീന്റെ വാക്കാ...വാക്കാണു ഏറ്റവും വലിയ സത്യം '' ഈ ഡയലോഗിനെ വെല്ലാന്‍ മലയാള സിനിമയില്‍ മറ്റൊരു റൊമാന്റിക് ഡയലോഗുണ്ടോ എന്നത് സംശയമാണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വര പ്രണയകഥ പറഞ്ഞ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നു കൂടിയാണ്. പാട്ടുകള്‍ കൊണ്ടും മനോഹരമായ വിഷ്വല്‍സ് കൊണ്ടും സമ്പന്നമായ ചിത്രത്തിലെ ഡയലോഗുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത്പ്പിടിച്ചിരിക്കുകയാണ്. എന്ന് നിന്റെ മൊയ്തീനിലെ ഡയലോഗുകള്‍ പോലെ മലയാളികള്‍ ഏറ്റുപറഞ്ഞ മലയാളത്തിലെ റൊമാന്റിക് ഡയലോഗുകളിതാ.

Share:
cover image
തൂവാനത്തുമ്പികൾ
1

ഞാന്‍ എപ്പോഴും ഓര്‍ക്കും...ഒരോ മുഖം കാണുമ്പോഴും ഓര്‍ക്കും...മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ. അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും. മറക്കുമായിരിക്കും അല്ലെ..പിന്നെ മറക്കാതെ..പക്ഷേ എനിക്ക് മറക്കണ്ട! മലയാളികളുടെ ഹൃദയത്തില്‍ ഇത്രത്തോളം പതിഞ്ഞ മറ്റൊരു സിനിമാ ഡയലോഗുണ്ടോ എന്നത് സംശയമാണ്. പത്മരാജന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളിലെ ഈ ഡയലോഗ് 2023ലും മലയാളികള്‍ ഏറ്റുപറയുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ് മണ്ണാറത്തൊടി ജയകൃഷ്ണന്‍.   കൂടുതല്‍ കാണാം


നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍
2

വരൂ പ്രിയേ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം... അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്തു പൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോയെന്നും നോക്കാം... അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം നൽകാം..തൂവാനത്തുമ്പികളിലെ ഡയലോഗ് പോലെ മലയാളികള്‍ ഇന്നും ഓര്‍ത്തെടുത്ത് പറയുന്ന മറ്റൊരു പ്രണയ സംഭാഷണമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലേത്. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശാരി, തിലകന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കൂടുതല്‍ കാണാം

ഞാൻ ഗന്ധർവ്വൻ
3

മലയാളത്തിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഡയലോഗാണ് ഞാന്‍ ഗന്ധര്‍വ്വനിലെ '' ഏഴ് രാത്രികളും ഏഴ് പകലുകളും നീണ്ട പീഡനങ്ങൾക്കൊടുവിൽ അവർ എനിക്കെന്റെ ശബ്ദം തിരികെ തന്നു. ഒരു വ്യവസ്ഥയിൽ, എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. നിന്നോട് സംസാരിക്കാനാണെങ്കിൽ എനിക്ക് ശബ്ദം എന്തിന്?''. പത്മരാജന്റെ സംവിധാനത്തില്‍ മലയാള സിനിമയ്ക്ക് ലഭിച്ച മറ്റൊരു ക്ലാസിക് ചിത്രമായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍.   കൂടുതല്‍ കാണാം


ചെമ്മീന്‍
4

''ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും...അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും''. 1965ല്‍ പുറത്തിറങ്ങിയ ചെമ്മീനിലെ കറുത്തമ്മയെയും പരീക്കുട്ടിയെയും അത്ര പെട്ടെന്ന് മറക്കാനാവില്ല മലയാളികള്‍ക്ക്. രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സത്യന്‍, ഷീല, മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. കൂടുതല്‍ കാണാം

അഴകിയ രാവണന്‍
5

തിയേറ്റകളില്‍ പരാജയപ്പെട്ട് പിന്നീട് ടെലിവിഷന്‍ പ്രീമിയറിലൂടെ തരംഗമായ മമ്മൂട്ടി ചിത്രമായിരുന്നു 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍. ഡയലോഗുകള്‍ കൊണ്ടും പാട്ടുകള്‍കൊണ്ടും സമ്പന്നമായ ചിത്രത്തിലെ ''നിനക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാ പരിശുദ്ധിയോടും കൂടി നീ ഇപ്പോഴും എന്റെ മനസ്സിലുണ്ട്...വെറുത്ത്... വെറുത്ത്... വെറുപ്പിന്റെ അവസാനം... എനിക്കിപ്പോ കുട്ടിശങ്കരനോട് സ്നേഹമാണ്...''എന്ന ഡയലോഗ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. കൂടുതല്‍ കാണാം


എന്ന് നിന്റെ മൊയ്തീൻ
6

കാഞ്ചനമാലയുടെയും മൊയ്തീന്റെയും മനോഹര പ്രണയകഥ പറഞ്ഞ എന്റെ മൊയ്തീനിലെ ഡയലോഗുകള്‍ പറയാതെ മലയാളത്തിലെ റൊമാന്റിക് ഡയലോഗുകള്‍ എങ്ങനെ ഓര്‍ത്തെടുക്കും. ''ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ...കാഞ്ചന മൊയ്തീനുള്ളതാ...ഇത് മൊയ്തീന്റെ വാക്കാ...വാക്കാണു ഏറ്റവും വലിയ സത്യം '' ഈ ഡയലോഗിനെ വെല്ലാന്‍ ഇനി മലയാളത്തില്‍ മറ്റൊരു പ്രണയ സിനിമ വരുമോ എന്നതും സംശയമാണ്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+