twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ഇവർ ജീവിക്കുന്നത് ഹൃദയങ്ങളിൽ; 2020ല്‍ സിനിമാലോകത്തോട് വിട പറഞ്ഞവര്‍

    Author Administrator | Updated: Saturday, January 2, 2021, 08:22 PM [IST]

    കൊവിഡ് വ്യാപാനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും തിയേറ്റര്‍ അടച്ചുപൂട്ടലുമടക്കം 2020 മലയാള സിനിമയെ സംബന്ധിച്ച് രാശിയില്ലാതെ പോയ വര്‍ഷമാണ്. ബിഗ്ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചതും പുറത്തിറങ്ങിയ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതടക്കം ഒരുപാട് നഷ്ടങ്ങളാണ് 2020 മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇതോടൊപ്പം തന്നെ സിനിമാരംഗത്തെ പ്രശസ്തരുടെ മരണവും മലയാള സിനിമയെ കാര്യമായി ബാധിച്ചിരുന്നു. മലയാള സിനിമ എക്കാലത്തെയും വലിയ പ്രതിസന്ധി നേരിട്ട 2020ല്‍ സിനിമാലോകത്തോട് വിട പറഞ്ഞവര്‍ ഇവരാണ്.

    cover image
    Arjunan Master

    അര്‍ജ്ജുനന്‍ മാസ്റ്റര്‍

    1

    മലയാള സിനിമയ്ക്ക്  അനശ്വരങ്ങളായ ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈ വര്‍ഷം ഏപ്രില്‍ 6നായിരുന്നു അന്തരിച്ചത്. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം. ഇരുനൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.  

    Sasi Kalinga

    ശശി കലിംഗ

    2

    പ്രശസ്ത ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചത് ഈ വര്‍ഷമായിരുന്നു. കരള്‍ രോഗബാധിതനായി അദ്ധേഹം ഏറെനാള്‍ ചികിത്സയിലായിരുന്നു. തകരച്ചെണ്ട എന്ന ചിത്രത്തിലെ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു സിനിയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞതോടെ നാടകത്തിലേക്ക് തന്നെ തിരിച്ചുപോയി. പിന്നീട് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.  

    Ravi Vallathol

    രവി വള്ളത്തോൾ

    3

    പ്രശസ്ത സിനിമ-സീരിയല്‍ താരം രവി വള്ളത്തോള്‍  ഈ വര്‍ഷമായിരുന്നു അന്തരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 1987ല്‍ പുറത്തിറങ്ങിയ സ്വാതിനിരുന്നാള്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചു.  

    Sachy

    സച്ചി

    4

    സംവിധാന ശൈലികൊണ്ടും എഴുത്തുകൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണവും 2020ലായിരുന്നു. ഇടുപ്പെല്ലു മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.  തലച്ചോറിലെ രക്തമെത്തുന്നതു നിലച്ചതായിരുന്നു സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്.

    Chunakkara Ramankutty

    ചുനക്കര രാമന്‍കുട്ടി

    5

    പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയുടെ മരണവും 2020ലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് അദ്ധേഹം പ്രശസ്തനാവുന്നത്. 75 സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്.   

    Anil Murali

    അനിൽ മുരളി

    6

    പ്രേക്ഷരുടെ പ്രിയതാരം അനില്‍ മുരളിയുടെ മരണവും 2020ലായിരുന്നു. ജൂലൈ 30നായിരുന്നു മരണം. കരള്‍രോഗത്തെ തുടര്‍ന്ന് ജൂലൈ 22ാം തീയതി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  

    Naranipuzha Shanavas

    നരണിപ്പുഴ ഷാനവാസ്‌

    7

    മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായ സൂഫിയും സുജാതയുടെയും സംവിധായകനും പ്രശസ്ത എഡിറ്ററുമായ നരണിപ്പുഴ ഷാനവാസിന്റെ മരണവും 2020ലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യ നില അതീവ ഗരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് 2020 ഡിസംബര്‍ 23ന് അന്തരിച്ചു. 2015ല്‍ പുറത്തിറങ്ങിയ കരിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

    Anil Nedumangad

    അനില്‍ നെടുമങ്ങാട്

    8

    പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാടിന്റെ മരണവും 2020ലായിരുന്നു. ജോജു ജോര്‍ജ്ജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തൊടുപുഴയില്‍ പോയ അനില്‍ ഷൂട്ടിങ്ങ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ജലാശയത്തില്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു.  തുടര്‍ന്ന് മുങ്ങിമരിക്കുകയായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X