സിനിമാ ലോകം
2009ലായിരുന്നു ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യ മാധവന്റെ വിവാഹം. മലയാള സിനിമയിലെ പ്രമുഖര്‍ ഒന്നടങ്കം ഒഴുകിയെത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. എന്നാല്‍ ഏറെ നാള്‍ കഴിയും മുമ്പേ കാവ്യ മാധവന്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വിവാഹശേഷവും നടന്‍ ദിലീപുമായി കാവ്യയ്ക്കുണ്ടായിരുന്ന ബന്ധമാണ് നടിയുടെ ദാമ്പത്യ ജീവിതത്തിന് വിള്ളലുണ്ടാക്കിയത് എന്നായിരുന്നു വിവാഹമോചന വര്‍ത്തകള്‍ക്ക് പിന്നാലെ കേട്ട കഥകള്‍. പിന്നാലെ 2016ല്‍ ദിലീപുമായി കാവ്യയുടെ രണ്ടാം വിവാഹവും നടന്നു. കേട്ട കഥകള്‍ സത്യമായതുപോലെയായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള രണ്ടാം വിവാഹം. കാവ്യയെപ്പോലെ വിവാഹമോചനത്തിനുശേഷം രണ്ടാമത് വിവാഹം കഴിച്ച മലയാളത്തിലെ മറ്റു ചില നടിമാരിതാ.