സിനിമാ ലോകം
മണിരത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യ ദിനം മുതല്‍ റെക്കാര്‍ഡ് കളക്ഷനുമായാണ് പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത് അഞ്ചു ദിവസത്തിനുള്ളില്‍ ഏറ്റവും വേഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും 100 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു. പൊന്നിയിന്‍ സെല്‍വത്തിന്റെ വിജയത്തിനു പിന്നാലെ സിനിയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളും പുറത്തുവന്നിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോടികളാണ് ചിത്രത്തിനായി താരങ്ങള്‍ വാങ്ങിച്ച പ്രതിഫലം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പൊന്നിയിന്‍ സെല്‍വനിലെ പ്രധാന താരങ്ങള്‍ ഇവരാണ്.