മലയാളിയാണെങ്കിലും തമിഴ് സിനിമയുടെ 'ലേഡീ സൂപ്പര്‍സ്റ്റാറാണ്' നയന്‍താര. 2006ല്‍ പുറത്തിറങ്ങിയ 'അയ്യ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നയന്‍സ് ഇന്ന് തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. നയന്‍താരയെപ്പോലെ മറ്റു ഭാഷകളില്‍ നിന്നും വന്ന് തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയ പ്രധാനപ്പെട്ട നായികമാരിതാ.