മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. ചിത്രത്തില്‍ നായകനായ വിന്‍സെന്റ് ഗോമസായി മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കഥ ഇഷ്ടമായെങ്കിലും കരിയറില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട തമ്പി കണ്ണന്താനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ മമ്മൂട്ടി വിസമ്മതിക്കുകയായിരുന്നു. ഏകദേശം 16 ലക്ഷം മുടക്കിയെടുത്ത ചിത്രം ഇന്നും മലയാളത്തിലെ സൂപ്പര്‍ഹിറ്റു ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളായ പല ചിത്രങ്ങളോട് മമ്മൂട്ടി നോ പറഞ്ഞിട്ടുണ്ട്.