X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

54 കോടിയുടെ ഫ്ളാറ്റുള്ള ആരാധ്യ ബച്ചന്‍, അബ്രാമിന് ട്രീ ഹൗസ്; താരങ്ങൾ മക്കൾക്ക് നൽകിയ സമ്മാനങ്ങൾ!

Author Administrator | Updated: Tuesday, May 23, 2023, 10:14 AM [IST]

കോടികള്‍ ചിലവഴിച്ച് പിറന്നാളുകള്‍ ആഘോഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. മക്കളുടെ പിറന്നാളുകള്‍ക്കാണ് താരങ്ങള്‍ കൂടുതലും പ്രധാന്യം നല്‍കുന്നത്. പലപ്പോഴും കോടികളുടെ സമ്മാനങ്ങളാണ് സൂപ്പര്‍സ്റ്റാറുകള്‍ മക്കള്‍ക്കായി നല്‍കുന്നത്. അത്തരത്തില്‍ ഷാരൂഖ് ഖാന്‍, കരീന തുടങ്ങി ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ മക്കള്‍ക്ക് നല്‍കിയ വില കൂടിയ സമ്മാനങ്ങളിതാ.


cover image
ഷാഹിദ് കപൂര്‍
1

2016ലായിരുന്നു ഷാഹിദ് കപൂറിനും മിറ രജപുത്തിനും മകള്‍ ജനിച്ചത്. മകള്‍ മിഷയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പലപ്പോഴും ഷാഹിദ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. മകളുടെ ആദ്യ പിറന്നാള്‍ കോടികള്‍ ചിലവഴിച്ചായിരുന്നു ഷാഹിദ് നടത്തിയത്. കുടുംബ സമേതം ലണ്ടനില്‍ വച്ചായിരുന്നു താരം മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. അന്ന് മിഷയ്ക്ക് ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങളാണ് താരം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

റാണി മുഖര്‍ജി
2

മാധ്യമങ്ങളില്‍ നിന്നും മകളെ പലപ്പോഴും മാറ്റി നിര്‍ത്തിയ താരമാണ് റാണി മുഖര്‍ജി. മകള്‍ അധിര ചോപ്രയുടെ സ്വകാര്യത മാനിച്ചായിരുന്നു റാണി അത്തരമൊരു കാര്യം ചെയ്തത്. മകളോട് അത്രത്തോളം സ്‌നേഹമുള്ള താരം അധിരയുടെ ഒന്നാം പിറന്നാള്‍ അതിഗംഭീരമായിട്ടായിരുന്നു നടത്തിയത്. ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളടക്കം നിരവധി പേരായിരുന്നു പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. കൂടാതെ മകള്‍ക്ക് കോടികള്‍ വിലയുള്ള രണ്ട് ബംഗ്ലാവുകളായിരുന്നു റാണി സമ്മാനമായി നല്‍കിയത്.  

ഷാരൂഖ് ഖാന്‍
3

കിംഗ് ഖാനെപ്പോലെ നിരവധി ആരാധകരാണ് മകന്‍ അബ്രാമിനുമുള്ളത്. അതുകൊണ്ടു തന്നെ അബ്രാമിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. മകന്റെ ഒന്നാം പിറന്നാളിന് ലക്ഷങ്ങള്‍ വിലയുള്ള ഒരു ട്രീ ഹൗസായിരുന്നു ഷാരൂഖും ഗൗരിയും ചേര്‍ന്ന് നല്‍കിയത്. പ്രശസ്ത ആര്‍ട് ഡയറക്ടറായ സാബു സിറിളായിരുന്നു ട്രീ ഹൗസ് ഡിസൈന്‍ ചെയ്തത്.  

കരീന കപൂര്‍
4

കരീനയെപ്പോലെ തന്നെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സെലിബ്രിറ്റി കിഡ് ആണ് തൈമുര്‍ അലി ഖാന്‍. തൈമുറിന്റെ വീഡിയോകളും, ഫോട്ടോകളും പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുമുണ്ട്. മകന്റെ ഒന്നാം പിറന്നാള്‍ പട്ടൗഡി പാലസില്‍ വച്ചായിരുന്നു കരീനയും സെയ്ഫും ആഘോഷിച്ചത്‌. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പിറന്നാളില്‍ പങ്കെടുത്തത്. ഒന്നാം പിറന്നാളിന് താരദമ്പതിമാര്‍ മകന് ഒരു ജീപ്പായിരുന്നു സമ്മാനമായി നല്‍കിയത്.  

ഐശ്വര്യ റായ് ബച്ചൻ
5

നിരന്തരം സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്ന താരപുത്രിയാണ് ആരാധ്യ ബച്ചന്‍. അമ്മയ്ക്കും അച്ഛനുമൊപ്പം മിക്ക പൊതുപരിപാടികളിലും പങ്കെടുക്കുന്ന ആരാധ്യയുടെ കൈ എന്തിനാണ് ഐശ്വര്യ എപ്പോഴും പിടിച്ചു വെക്കുന്നത് എന്നാണ് ആരാധകര്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യം. എന്നിരുന്നാലും ബച്ചന്‍ കുടുംബത്തിലെ കുഞ്ഞ് രാജകുമാരിക്കും ആരാധകര്‍ ഏറെയാണ്. പിറന്നാളിന് ദുബായിയില്‍ 54 കോടി വിലയുള്ള ഒരു ഹോളിഡേ ഹോമും ഒരു ചുവന്ന മിനി കൂപ്പറുമായിരുന്നു ഐശ്വര്യയും അഭിഷേക് ബച്ചനും മകള്‍ക്ക് നല്‍കിയത്. കൂടാതെ സംവിധാകന്‍ സഞ്ജയ് ഗുപ്ത ആരാധ്യയ്ക്ക് ഒരു വാനിറ്റി വാന്‍ സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+