twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    തേന്മാവിന്‍ കൊമ്പത്ത്, ദൃശ്യം; നാടു വിട്ട മോഹന്‍ലാല്‍ ചിത്രങ്ങള്‍

    Author Administrator | Updated: Thursday, March 19, 2020, 04:18 PM [IST]

    ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. 150 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 75 കോടിയോളം രൂപയായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്.കൂടാതെ തമിഴ്, കന്നട, തെലുങ്ക്, സിംഹള, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു. ദൃശ്യം മാത്രമല്ല തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയിൽ, മണിച്ചിത്രത്താഴ് തുടങ്ങി മോഹന്‍ലാല്‍ നായകനായി എത്തിയ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. റീമേക്ക് ചെയ്ത പ്രധാനപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളിതാ..

    cover image
    Thenmavin Kombath

    - തേന്മാവിന്‍ കൊമ്പത്ത്

    തേന്മാവിന്‍ കൊമ്പത്ത്
    1

    പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. ശ്രീഹള്ളി എന്ന  ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം വാണിജ്യപരമായും മികച്ച വിജയമാണ് നേടിയത്. ഒരു നാടോടിക്കഥയുടെ ലാളിത്യമുള്ള ചിത്രത്തിന്റെ പേരും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരും ഏറെ വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. തമിഴില്‍ മുത്തു എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്. രജനീകാന്ത് നായകനായി ചിത്രം കെഎസ് രവികുമാറായിരുന്നു തമിഴില്‍ ഒരുക്കിയിരുന്നത്.

    Drishyam

    - ദൃശ്യം

    ദൃശ്യം
    2

    ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാലും മീനയും പ്രധാന വേഷങ്ങങ്ങളിലെത്തിയ മലയാളം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം.150 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 75 കോടിയോളം രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.തമിഴ്, കന്നട, തെലുങ്ക്, സിംഹള, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു.

    Kakkakuyil

    കാക്കക്കുയിൽ

    3

    പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കാക്കക്കുയില്‍. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റു ചിത്രങ്ങളിലൊന്നുകൂടിയാണ്. ഈ ചിത്രം ഗോല്‍മാല്‍ ഫണ്‍ ലിമിറ്റഡ് എന്ന പേരിലാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുള്ളത്.

    Manichitrathazhu

    മണിച്ചിത്രത്താഴ്

    4

    മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റുകളിലൊന്നായ മണിചിത്രത്താഴ് ഏതാണ്ട് 365 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിനു ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു. കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു.

    Kilukkam

    കിലുക്കം

    5

    മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്‌ മോഹന്‍ലാല്‍,രേവതി,തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിലുക്കം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹിന്ദിയില്‍ മുസ്‌കുരാഹട് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്.

    Kireedam

    കിരീടം

    6

    മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും കിരീടം. സേതുമാധവനായി മോഹന്‍ലാലും കോണ്‍സ്റ്റബ്യള്‍ അച്യുതന്‍നായരായി തിലകനും മത്സരിച്ചഭിനയിച്ച ചിത്രം ഇരുവരുടെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മോഹന്‍ലാല്‍ അര്‍ഹനാവുകയുണ്ടായി. ചിത്രം തുടര്‍ന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

    Chithram

    ചിത്രം

    7

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം. ചിത്രം ചോരി ചേരി എന്ന പേരിലാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുള്ളത്. മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു ചിത്രത്തിലെ നായകന്‍.

    Thalavattam

    താളവട്ടം

    8

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, കാര്‍ത്തിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു താളവട്ടം. വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കിയാണ്  ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.1986ലെ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഹിറ്റു ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു. ഹിന്ദി, തമിഴ് എന്നീഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു.

    Boeing Boeing

    ബോയിംഗ് ബോയിംഗ്

    9

    പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ബോയിംഗ് ബോയിംഗ്'. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി.

    Poochakkoru Mookkuthi

    പൂച്ചക്കൊരു മുക്കൂത്തി

    10

    പ്രിയദർശന്റെ സംവിധാനത്തിൽ ശങ്കർ, മോഹന്‍ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ്‌ പൂച്ചക്കൊരു മുക്കൂത്തി. ചിത്രം നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X