X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അഭിനയിച്ച് ഗിന്നസിലെത്തിയവർ; ഗിന്നസ് റെക്കോർഡ് നേടിയ മലയാള താരങ്ങള്‍

Author: Administrator | Updated: Tuesday, September 20, 2022, 12:10 PM [IST]

ഒരു നായകനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച നടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഷില. പ്രേം നസീറിന്റെ നായികയായി ഏതാണ്ട് 107 ചിത്രങ്ങളിലാണ് ഷീല അഭിനയിച്ചത്. ഷീലയെപ്പോലെ മലയാളത്തിലെ മറ്റു ചില പ്രമുഖ താരങ്ങള്‍ക്കും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. അവരെക്കുറിച്ച് കൂടുതലറി

Share:
cover image
മോഹന്‍ലാല്‍
1

മൂന്ന് തവണ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് മോഹന്‍ലാല്‍. താരം നേതൃത്വം നല്‍കുന്ന ലാല്‍ കെയര്‍സ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ബോക്‌സ് നിര്‍മ്മിച്ചപ്പോഴാണ് ആദ്യമായി ലാലിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. പുലിമുരുകന്റെ ത്രീഡി വേര്‍ഷന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടപ്പോഴും ലാലിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നു. ഏറ്റവുമൊടുവിലായി സംവിധായകന്‍ ബ്ലസി സംവിധാനം ചെയ്ത 100 ഇയേഴ്‌സ് ഓഫ് ക്രിസ്റ്റോസ്റ്റം എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയപ്പോഴായിരുന്നു മോഹന്‍ലാലിന് മൂന്നാമത് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. കൂടുതല്‍ കാണാം


മിഥുന്‍ രമേഷ്
2

ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ ഡിജെ മാരത്തണ്‍ അവതരിപ്പിച്ചതിനായിരുന്നു നടനും അവതാരകനുമായ മിഥുന്‍ രമേഷിന് ഗിന്നഡ് റെക്കോര്‍ഡ് ലഭിച്ചത്. സിന്ധു വി.ജെ എന്ന റേഡിയോ ജോക്കിക്കൊപ്പമായിരുന്നു മിഥുന്‍ ദൈര്‍ഘ്യമേറിയ റേഡിയോ പരിപാടി അവതരിപ്പിച്ചത്.   കൂടുതല്‍ കാണാം

ഗിന്നസ് പക്രു
3

രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ നടനാണ് മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു(അജയകുമാര്‍). അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത പക്രുവിന് ഒരു മുഴു നീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ആണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് 2013ല്‍ കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോര്‍ഡും താരം സ്വന്തമാക്കി.   കൂടുതല്‍ കാണാം


ജഗതി ശ്രീകുമാര്‍
4

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ മറ്റൊരു നടനാണ് മലയാളികളുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാര്‍. 1500ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതിക്ക് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിനാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.   കൂടുതല്‍ കാണാം

ഷീല
5

ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച മറ്റൊരു താരമാണ് നടി ഷീല. ഒരു നായകനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് ഷീലയ്ക്ക് ലഭിച്ചത്. പ്രേം നസീറിന്റെ നായികയായി 107 ചിത്രങ്ങളിലാണ് ഷീല അഭിനയിച്ചത്.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+