മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രം, 20 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം അങ്ങനെ ഏറെ പ്രത്യേകതകളുമായാണ് ബറോസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2021ല്‍ പ്രഖ്യാപനം കഴിഞ്ഞ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി കാത്തിരിപ്പിലായിരുന്നു മലയാളികള്‍ ഒന്നടങ്കം. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ബറോസ് തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ സ്വപ്‌ന ചിത്രമായ ബറോസിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.