X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തമിഴ് മനം കവർന്ന മലയാളി നടിമാർ

Author Administrator | Updated: Thursday, June 17, 2021, 02:29 PM [IST]

മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും മലയാള താരങ്ങള്‍ സജീവമാണ്. അത്തരത്തില്‍ തമിഴ് സിനിമകളില്‍ അഭിനയിച്ച മലയാള നടിമാരെക്കുറിച്ച് കൂടുതലറിയാം.


cover image
മഞ്ജു വാര്യർ
1

വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ ആണ് മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായിട്ടായിരുന്നു മഞ്ജു അഭിനയിച്ചത്. വെട്രിമാരന്‍-ധനുഷ് കോമ്പോ എന്നതിലുപരി മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം എന്ന പേരിലാണ് അസുരന്‍ ഏറ്റവു കൂടുതല്‍ വര്‍ത്തകളിലിടം നേടിയത്.  

രജിഷ വിജയൻ
2

ആദ്യ ചിത്രമായ അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രം കര്‍ണന്‍ ആണ്. ജൂണ്‍ എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് മാരി ശെല്‍വരാജ് താരത്തെ കര്‍ണനിലേക്ക് കാസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ധനുഷായിരുന്നു നായകന്‍.  

അനുപമ പരമേശ്വരൻ
3

പ്രേമത്തിലെ മേരിയായി വന്ന് പ്രേക്ഷക മനസ്സ് കീഴടക്കിയ അനുപമയുടെ ആദ്യ തമിഴ് ചിത്രം 2016ല്‍ പുറത്തിറങ്ങിയ കൊടിയാണ്. ആര്‍.എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷായിരുന്നു നായകന്‍. തമിഴ് രാഷ്ട്രീയ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഉള്‍പാര്‍ട്ടി രാഷ്ട്രീയമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്.  

മഞ്ജിമ മോഹന്‍
4

കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം അച്ചം യെന്‍പത് മടമയടായാണ്. ഗൗതം മോനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചിമ്പുവായിരുന്നു നായകന്‍.  

മഹിമ നമ്പ്യാര്‍
5

കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മഹിമയുടെ ആദ്യ തമിഴ് ചിത്രം 2012ല്‍ പുറത്തിറങ്ങിയ സട്ടൈയ് ആണ്. തുടര്‍ന്ന് എനമോ നടക്കത്, മൊസക്കുട്ടി, പുരിയാത്ത പുതിര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+