31 Aug, 1976 | kottayam kerala
Actor/Producer
മലയാള ചലച്ചിത്ര നടനാണ് ഗിന്നസ് പക്രു. അജയ് കുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. രാധാകൃഷ്ണന്റെയും അംബുജാക്ഷിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയിലാണ് ജനിച്ചത്. അച്ഛന്‍ കാര്‍ ഡ്രൈവറും അമ്മ എല്‍ ഐ സി ഏജന്റുമായിരുന്നു.കൊല്ലത്ത് നിന്നും കോട്ടയത്തേക്ക് പിന്നീട് താമസം മാറുകയായിരുന്നു. കവിത, സംഗീത എന്നീ രണ്ട് സഹോദരിമാരാണ് അജയ്ക്കുള്ളത്. ബസേലിയസ് കോളേജില്‍ നിന്നാണ് പ്രീഡിഗ്രിയും ഡിഗ്രിയും കരസ്ഥമാക്കിയത്. ബിഎ ഇക്കോണേമിക്‌സില്‍ ബിരുദ്ധവും കംമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയും കരസ്ഥമാക്കി. മിമിക്രി ആര്‍ട്ടിസ്റ്റ് ആയാണ് കരിയര്‍ ആരംഭിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ മിമിക്രി ആര്‍ട്ടിസ്റ്റാണ്. കലോത്സവങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മംഗളം മിമിക്‌സ്, നാദിര്‍ഷാസ് കൊച്ചിന്‍ യൂണിവേഴ്‌സല്‍, കോട്ടയം നസീര്‍സ് കൊച്ചിന്‍ ഡിസ്‌കവ്‌റി എന്നിവയില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഉണ്ടപക്രു ഗിന്നസ് പക്രു എന്നീ പേരുകളിലാണ് അജയ് അറിയപ്പെടുന്നത്. ഗിന്നസ് ബുക്ക് റെക്കോര്‍ഡ് കരസ്ഥമാക്കിയതിനാലാണ് ഗിന്നസ് പക്രു എന്ന പേര് വന്നത്. പിന്നീട് സിനിമയില്‍ ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള നടമാണ് അജയ്. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തു. 2006 മാര്‍ച്ചില്‍ വിവാഹിതനായി. ഗായത്രി മോഹനാണ് ഭാര്യ.ദീപ്ത കീര്‍ത്തിയാണ് മകള്‍. കുട്ടീം കോലും എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടക്കുന്നത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രഞ്ജിത്ത് സ്‌കറിയ | 02 Aug 2019 | |
| മാധവ് രാംദാസ് | 22 Mar 2019 | |
| സുജിത് അയ്യപ്പന്‍ | 2018 |
| പേര് | ഗിന്നസ് പക്രു |
| തൊഴില്‍ | |
| ജനിച്ച ദിവസം | 31 Aug 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | kottayam kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗിന്നസ് പക്രു ആസ്തി |
|
| ആസ്തി | |
The age of ഗിന്നസ് പക്രു in the 2026 was 50.
The ഗിന്നസ് പക്രു's was born in kottayam kerala.
The DOB for ഗിന്നസ് പക്രു was 31 Aug 1976.
The most recent movies for ഗിന്നസ് പക്രു is ഫാന്‍സി ഡ്രസ്സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.