»   » ഗിന്നസ് റെക്കോഡിലേക്ക് ശ്വേതയുടെ മകള്‍

ഗിന്നസ് റെക്കോഡിലേക്ക് ശ്വേതയുടെ മകള്‍

Posted By:
Subscribe to Filmibeat Malayalam

തൃശ്ശൂര്‍: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാനടി എന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന താരത്തിന് ചോറൂണ്. ശ്വേതാ മേനോന്റെ മകള്‍ സെബെന മേനോന്റെ കാര്യമാണ് പറയുന്നത്. ബ്ലസിയുടെ കളിവീടില്‍ ജനിച്ചുവീഴുന്നതടക്കമുള്ള സീനുകളിലൂടെ വിവാദങ്ങളിലേക്ക് തലകാണിച്ച താരമാണല്ലോ സെബെന.

തൃശ്ശൂര്‍ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ശ്വേത മേനോന്റെ മകള്‍ സെബെനയുടെ ചോറൂണ് ചടങ്ങ്. അച്ഛന്‍ ശ്രീവത്സന്‍ മേനോനും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. എട്ടുമാസം പ്രായമുണ്ടിപ്പോള്‍ കുട്ടിത്താരത്തിന്.

swetha-daughter

രാവിലെ എട്ടരയോടെയായിരുന്നു ചോറൂണ് ചടങ്ങ്. ആദ്യം അച്ഛന്‍ ശ്രീവത്സന്‍ മേനോനും തുടര്‍ന്ന് അമ്മയും ബന്ധുക്കളും കുഞ്ഞിന് ചോറ്‌നല്‍കി. ശേഷം ക്ഷേത്രദര്‍ശവും കഴിഞ്ഞ് താരകുടുംബം മടങ്ങി. ചോറൂണിന് ശേഷവും സിനാമരംഗത്ത് തുടരാനുള്ള തയ്യാറെടുപ്പിലാണ് അമ്മയും മകളും.

English summary
Swetha Menon's daughter Sabaina, who is going to be the smallest actress to enter Guinness book of world records, reached Paramekavu temple to have her ceremonial rice feed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam