twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    സിനിമയെ വെല്ലുന്ന ജീവിതങ്ങള്‍ തീരശ്ശീലയില്‍ എത്തിയപ്പോള്‍ , യഥാര്‍ത്ഥ കഥകളെ ആസ്പദമാക്കി ഒരുക്കിയ മലയാള ചിത്രങ്ങള്‍

    Author Administrator | Updated: Saturday, November 21, 2020, 11:55 AM [IST]

    യഥാര്‍ത്ഥ കഥകളെ ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങളിതാ

    cover image
    Jacobinte Swargarajyam

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

    1

    വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജേക്കബിറെ സ്വര്‍ഗ്ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഐമ റോസ്മി സെബാസ്റ്റിയന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ജേക്കബ് എന്ന പ്രവാസി വ്യവസായിക്ക് ബിസിനസില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്.    

    Captain

    ക്യാപ്റ്റന്‍

    2

    പത്രപ്രവര്‍ത്തകന്‍ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റന്‍.  അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയസൂര്യയാണ് ചിത്രത്തില്‍ വി പി സത്യനെ അവതരിപ്പിച്ചത്.  

    Take Off

    ടേക്ക് ഓഫ്

    3

    പ്രശസ്ത ഛായാഗ്രാഹകന്‍ മഹേഷ് നാരായണന്റെ ആദ്യ സംവിധാന ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത് ആണ് സമീറ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. മികച്ച നവാഗത സംവിധായകനടക്കം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ചിത്രത്തതിന് ലഭിച്ചിട്ടുണ്ട്.    

    Ennu Ninte Moideen

    എന്ന് നിന്റെ മൊയ്തീൻ

    4

    കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. പൃഥിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നു കൂടിയാണ്.  

    Paleri Manikyam: Oru Pathirakolapathakathinte Katha

    പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

    5

    രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷലെത്തിയ ചിത്രമാണ്‌‌ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'. ടി പി രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ചിത്രം. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടിയ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

    Thalappavu

    തലപ്പാവ്

    6

    മധുപാലിന്റെ സംവിധാനത്തില്‍ 200ല്‍ പുറത്തിറങ്ങിയ ചിത്രമാണ്   തലപ്പാവ്. ലാല്‍, പൃഥ്വിരാജ്, ധന്യ മേരി വര്‍ഗീസ് തുടങ്ങിയവരാണ്  പ്രധാന അഭിനേതാക്കള്‍. നക്‌സല്‍ വര്‍ഗീസിന്റെ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ നക്‌സല്‍ ജോസഫ് എന്ന കേന്ദ്രകഥാപാത്രത്തെയാണ്‌ പൃഥ്വിരാജ് അവതരിപ്പിച്ചത്.

    Thirakkatha

    തിരക്കഥ

    7

    പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്‌ 'തിരക്കഥ'. അന്തരിച്ച ചലചിത്രനടി ശ്രീവിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്.

    Celluloid

    സെല്ലുലോയ്ഡ്

    8

    മികച്ച ചിത്രത്തിനേതുൾപ്പെടെ ഏഴ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ ചിത്രമാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്. നേടിയ ചിത്രമാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്. മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ സംവിധായകന്‍ ജെ സി ദാനിയേലിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ചാന്ദ്‌നി, ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X